ഛലാങ്; വീണ്ടും വിസ്‍മയിപ്പിക്കാൻ രാജ്‍കുമാര്‍ റാവു

Published : Dec 07, 2019, 05:10 PM ISTUpdated : Dec 07, 2019, 05:11 PM IST
ഛലാങ്; വീണ്ടും വിസ്‍മയിപ്പിക്കാൻ രാജ്‍കുമാര്‍ റാവു

Synopsis

രാജ്‍കുമാര്‍ നായകനാകുന്ന, പുതിയ സിനിമയാണ് ഛലാങ്.  

രാജ്‍കുമാര്‍ റാവുവും ഹൻസാല്‍ മേഹ്‍തയും വീണ്ടും ഒന്നിക്കുന്നു. ഛലാങ് എന്ന സിനിമയാണ് രാജ്‍കുമാര്‍ റാവുവിനെ നായകനായി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാണ്. നുശ്രത് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

രാജ്‍കുമാര്‍ റാവുവും ഹൻസാല്‍ മേഹ്‍തയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആകാംക്ഷയിലാണ്. രാജ്‍കുമാര്‍ റാവുവിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഷാഹിദ് സംവിധാനം ചെയ്‍തത് ഹൻസാല്‍ മേഹ്‍തയാണ്. രാജ്‍കുമാര്‍ റാവുവിന്റെ മികച്ച പ്രകടനം ഛലാങില്‍ വീണ്ടും കാണാമെന്നാണ് ആരാധകര്‍ കരുതുന്നത്. ജനുവരി 31നാണ് ചിത്രം റിലീസ് ചെയ്യുക.

 

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ