50 കോടിയില്‍ എടുത്ത പടം, വന്‍ അഭിപ്രായവും, പക്ഷെ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല; ഇനി ഒടിടിയില്‍

Published : Jul 04, 2024, 10:33 PM ISTUpdated : Jul 04, 2024, 10:35 PM IST
50 കോടിയില്‍ എടുത്ത പടം, വന്‍ അഭിപ്രായവും, പക്ഷെ ബോക്സോഫീസില്‍ രക്ഷപ്പെട്ടില്ല; ഇനി ഒടിടിയില്‍

Synopsis

ടി-സീരീസും ചാക്ക് എൻ ചീസ് ഫിലിംസ് പ്രൊഡക്ഷൻ എൽഎൽപിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് തുഷാർ ഹിരാനന്ദാനിയാണ്. 

ദില്ലി: രാജ്കുമാർ റാവു, അലയ എഫ്, ജ്യോതിക എന്നിവർ അഭിനയിച്ച ‘ശ്രീകാന്ത്’ എന്ന ചിത്രം തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയിരുന്നു. 50 കോടിയില്‍ നിര്‍മ്മിച്ച പടം ബോക്സോഫീല്‍ 62 കോടിയോളമാണ് നേടിയത്. വളരെ വൈകാരികമായ കഥ മള്‍ട്ടിപ്ലക്സ് ചെയിനുകളില്‍ മികച്ച അഭിപ്രായം നേടിയിരുന്നു. 

ചിത്രം ജൂലൈ 5 ന് ഒടിടിയില്‍ റിലീസാകാന്‍ ഇരിക്കുകയാണ്. ‘ശ്രീകാന്ത്’ ജൂലൈ 5ന് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രഖ്യാപിച്ചു. കാഴ്ച വൈകല്യമുണ്ടായിട്ടും നിർഭയമായി തന്‍റെ സ്വപ്നങ്ങൾ പിന്തുടരുകയും ഒടുവിൽ വലിയ വ്യവസായ സ്ഥാപനം നടത്തുകയും ചെയ്ത ശ്രീകാന്ത് ബൊല്ലയുടെ ബയോപിക്കാണ് ഈ ചിത്രം. 

ടി-സീരീസും ചാക്ക് എൻ ചീസ് ഫിലിംസ് പ്രൊഡക്ഷൻ എൽഎൽപിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് തുഷാർ ഹിരാനന്ദാനിയാണ്. ജഗ്ദീപ് സിദ്ധുവും സുമിത് പുരോഹിതും ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. മെയ് 10നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്. എഎ ഫിലിംസ് ആയിരുന്നു വിതരണക്കാര്‍. 

സെയ്ത്താന്‍ എന്ന ചിത്രത്തിന് ശേഷം നടി ജ്യോതിക പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ആയിരുന്നു ശ്രീകാന്ത്. ശ്രീകാന്തിനെ വിജയവഴിയില്‍ എത്തിക്കുന്ന മെന്‍ററുടെ വേഷത്തിലാണ് ജ്യോതിക എത്തിയത്. ശ്രീകാന്തിന്‍റെ ഭാര്യയായാണ് അലയ എഫ് അഭിനയിച്ചത്. 

2021 ലാണ് ഈ ബയോപിക് പ്രഖ്യാപിച്ചത് തുടക്കത്തില്‍ ശ്രീ എന്നായിരുന്നു ചിത്രത്തിന്‍റെ പേര്. എന്നാല്‍ തുടര്‍ന്ന് നിയമപ്രശ്നങ്ങളാല്‍ ചിത്രത്തിന്‍റെ പേര് ശ്രീകാന്ത് എന്നാക്കി. ആനന്ദ്-മിലിന്ദ്, ആദിത്യ ദേവ്, സചേത്-പറമ്പാറ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത. വരികൾ എഴുതിയിരിക്കുന്നത് ശ്ലോക് ലാൽ, മജ്റൂഹ് സുൽത്താൻപുരി, യോഗേഷ് ദുബെ, കുനാൽ വർമ എന്നിവർ ചേർന്നാണ്. 

ഖയാമത് സേ ഖയാമത് തക്കിൽ നിന്നുള്ള "പാപ്പാ കെഹ്തേ ഹേ" എന്ന ഗാനത്തിന് സംഗീതം ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. ആദിത്യ ദേവ് ആണ് സംഗീതം. മജ്റൂഹ് സുൽത്താൻപുരിയുടെ വരികൾക്ക് ഉദിത് നാരായൺ ആണ് ഇത് ആദ്യം ആലപിച്ചത്.

'ചമ്മിയ പ്രൊഡ്യൂസറെ നോക്കി ചിരിക്കുന്ന നായകന്‍': ബേസില്‍ ടൊവിനോ വീഡിയോ വൈറല്‍

'ഏക ഭാര്യ ഞാനാണ്, പവിത്ര വെറും സുഹൃത്ത്' : പൊലീസിന് കത്തെഴുതി ദര്‍ശന്‍റെ ഭാര്യ വിജയലക്ഷ്മി

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?