രാജ്യം ദീപാവലി ആഘോഷത്തില്‍, ആശംസകളുമായി രജനികാന്തും

By Web TeamFirst Published Oct 27, 2019, 2:48 PM IST
Highlights

വീടിനു പുറത്ത് കാത്തുനിന്ന ആരാധകരെ കണ്ട് ദീപാവലി ആശംസകള്‍ നേര്‍ന്ന് രജനികാന്ത്.

രാജ്യം ദീപാവലി ആഘോഷത്തിന്റെ തിരക്കിലാണ്. എല്ലാവരും പരസ്‍പരം ആശംസകള്‍ നേരുന്നു. ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോഴിതാ രജനികാന്ത് ആരാധകര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തി. ലാളിത്യം കൊണ്ട് പേരുകേട്ട രജനികാന്ത് ആരാധകര്‍ക്ക് ആശംസകള്‍ നേരാനെത്തിയതിന്റെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

Superstar came out of his residence and shared his wishes to fans who gathered there. ! ! ! pic.twitter.com/ttOYXWA4Jz

— Ramesh Bala (@rameshlaus)

വീട്ടില്‍ തന്നെയായിരുന്നു രജനികാന്ത് ഉണ്ടായിരുന്നത്. പുറത്ത് ആരാധകര്‍ എത്തിയപ്പോള്‍ രജനികാന്തും നന്ദി അറിയിക്കാനും ആശംസകള്‍ നേരാനും എത്തി. എല്ലാവര്‍ക്കും നമസ്‍കാരവും അറിയിച്ചാണ് രജനികാന്ത് വീടിനകത്തേയ്ക്ക് മടങ്ങിയത്. അതേസമയം ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദര്‍ബാര്‍ ആണ് രജനികാന്തിന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ദര്‍ബാറിന് ശേഷം മറ്റൊരു ഹിറ്റ് സംവിധായകൻ സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ ആണ് രജനികാന്ത് നായകനാകുന്നത്.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!