രജനീകാന്ത് സജീവ രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നു, പ്രഖ്യാപനം ഉടനില്ലെന്ന് താരം

Published : Oct 29, 2020, 01:39 PM ISTUpdated : Oct 29, 2020, 01:45 PM IST
രജനീകാന്ത് സജീവ രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുന്നു, പ്രഖ്യാപനം ഉടനില്ലെന്ന് താരം

Synopsis

സജീവ രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് രജനീകാന്ത് പിൻമാറിയേക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത് അടിസ്ഥാന രഹിതമെന്നും താരം പറഞ്ഞു

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടനുണ്ടാകില്ല. ആരോഗ്യനില സൂക്ഷിക്കണമെന്ന് ഡോക്ടർമാരുടെ നിർദേശമുണ്ടെന്ന് താരം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.രജനീകാന്ത് സജീവരാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുന്നുവെന്ന സൂചനയാണ് ഇതിലൂടെ പുറത്തുവരുന്നത്. ഡിസംബർ വരെ കാത്തിരിക്കാൻ ആരാധകരോട് രജനീകാന്ത് പറഞ്ഞു. കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം പാർട്ടി പ്രഖ്യാപനം നടത്തും. രജനീകാന്ത് പിൻമാറിയേക്കുമെന്ന കത്തിന്റെ പകർപ്പ് താരത്തിന്റെ ഓഫീസിൽ നിന്ന് പുറത്തുവന്നിരുന്നു. ഇതിൽ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ ശരിയാണെന്ന് രജനീകാന്ത് വ്യക്തമാക്കി. രജനീ മക്കൾ മണ്ഡ്രവുമായി കൂടിയാലോചിച്ച് ഉചിതമായ സമയം നിശ്ചയിക്കും. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
click me!

Recommended Stories

ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു
വമ്പൻ റിലീസുമായി യുവതാരങ്ങൾ; ഓണം റിലീസ് റെക്കോർഡുകൾ തിരുത്തുമോ?