ക്രിഷ് 4 നടക്കുമോ? കൈയ്യില്‍ അതിന് വേണ്ട പണമില്ലെന്ന് രാകേഷ് റോഷന്‍

Published : Feb 05, 2025, 10:17 AM IST
ക്രിഷ് 4 നടക്കുമോ? കൈയ്യില്‍ അതിന് വേണ്ട പണമില്ലെന്ന് രാകേഷ് റോഷന്‍

Synopsis

ക്രിഷ് 4 നിര്‍മ്മാണത്തിന് ബജറ്റ് ഒരു പ്രധാന പ്രതിസന്ധിയാണെന്ന് രാകേഷ് റോഷന്‍. ഹോളിവുഡ് ചിത്രങ്ങളുടെ ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തങ്ങളുടെ ബജറ്റ് വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. ക്രിഷ് 4 റിലീസ് വൈകുമെന്നും സൂചന.

മുംബൈ: കഹാനോ പ്യാര്‍ ഹെയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ റോഷന്‍ കുടുംബം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. എന്നാല്‍ അതേ സമയം തന്നെ രാകേഷ് റോഷന്‍റെ ചിത്രം ക്രിഷ് 4 സംബന്ധിച്ച് അപ്ഡേറ്റാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ക്രിഷ് പുതിയ പതിപ്പ് ഒരുക്കാന്‍ ബഡ്ജറ്റിന്‍റെ ബുദ്ധിമുട്ടുണ്ടെന്നാണ് രാകേഷ് റോഷന്‍ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 

"ഞാൻ വർഷങ്ങളായി ഈ ചിത്രം ഒരുക്കാന്‍ കാത്തിരിക്കുകയാണ്. പക്ഷേ  അതിന്‍റെ ബജറ്റ് ശരിയാകുന്നില്ല. ആ ചിത്രം വലുതാണ്. ഞാൻ സ്കെയിൽ എടുത്താല്‍ അത് വലിയ ചിത്രമാണ്. എന്നാല്‍ ലോകം ചെറുതായിരിക്കുന്നു. ഇന്നത്തെ കുട്ടികൾ എത്രയോ സൂപ്പർ ഹീറോകളുടെ ചിത്രങ്ങൾ കണ്ടിട്ടുണ്ട്, ചെറിയ തെറ്റ് കണ്ടാൽ പോലും അവര്‍ വിമർശിക്കും" രാകേഷ് റോഷന്‍ പറഞ്ഞു.

“അതിനാല്‍ നമ്മള്‍ ശ്രദ്ധിച്ച് ചെയ്യണം. ഞമാർവൽ, ഡിസി പോലെ ഒരു ചിത്രം നിർമ്മിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അത്രയും പണം നമ്മുക്കില്ല. ബജറ്റ് ഞങ്ങളെ അനുവദിക്കുന്നില്ല. അതിനാല്‍ കഥയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എങ്കിലും നിരവധി സീക്വൻസുകൾ ആവര്‍ത്തിച്ച് വരാം" രാകേഷ് റോഷന്‍ അഭിമുഖത്തില്‍ പറയുന്നു. 

ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ നേരത്തെയയും ക്രിഷ് 4 ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെങ്കിലും ബജറ്റ് ഒരു ആശങ്കയാണ് എന്ന് പറഞ്ഞിരുന്നു “ആളുകള്‍ തീയറ്ററില്‍ എത്തുന്നത് കുറയുന്നുണ്ടോ എന്ന സംശയമുണ്ട്. അതിനാൽ ഇത് എനിക്ക് ഒരു വലിയ ചോദ്യചിഹ്നമാണ്. ക്രിഷ് ഒരു വലിയ ചിത്രമായിരിക്കും. ലോകം ചെറുതായിരിക്കുന്നു, 500-600 മില്യൺ ഡോളർ ബഡ്ജറ്റിൽ നിർമ്മിക്കുന്ന ഹോളിവുഡ് സൂപ്പർഹീറോ ചിത്രങ്ങൾ ഇന്ന് കുട്ടികൾ കണ്ട് ശീലിച്ചിട്ടുണ്ട്. അതുമായി താരതമ്യപ്പെടുത്തുമ്പോൾ ഞങ്ങളുടെ 200-300 കോടി രൂപയുടെ ചെറിയ ബജറ്റാണ്.

ക്രിഷ് 4 തീർച്ചയായും നിര്‍മ്മിക്കും എന്ന് രാകേഷ് ഉറപ്പുനൽകിയപ്പോൾ, അത് കുറച്ച് വൈകും എന്നാണ് രാകേഷ് റോഷന്‍ സൂചിപ്പിക്കുന്നത്. ഹൃത്വിക് റോഷനും പ്രീതി സിന്‍റെയും അഭിനയിച്ച 2003-ൽ പുറത്തിറങ്ങിയ കോയി മിൽ ഗയയാണ് ഈ സൂപ്പർഹീറോ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം. 

ഹൃത്വിക് റോഷൻ പ്രിയങ്ക ചോപ്ര അഭിനയിച്ച ക്രിഷ് 2006 ൽ പുറത്തിറങ്ങി. മൂന്നാമത്തെ ചിത്രമായ ക്രിഷ് 3 ഹൃത്വിക്കിനൊപ്പം കങ്കണ റണാവത്ത് അഭിനയിച്ചു 2013ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. 

ഹോളിവുഡ് നിലവാരത്തില്‍ സൂപ്പർ നാച്ചുറൽ ത്രില്ലര്‍: 'വടക്കന്‍ വരുന്നു'

ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ്; ചിത്രം ഈദിന് റിലീസാകും

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ സ്‍നേഹം ഇതുപോലെ തുടരട്ടെ', മനോഹരമായ കുറിപ്പുമായി ഭാവന
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ