അമ്പമ്പോ വമ്പൻ ടീസര്‍, ബ്രഹ്‍മാണ്ഡ ചിത്രത്തില്‍ അരിവാളെടുത്ത് നിറഞ്ഞാടി നയൻതാര, പേരുമിട്ടു, എത്ര ബജറ്റ്?

Published : Nov 18, 2024, 11:12 AM ISTUpdated : Nov 22, 2024, 09:09 AM IST
അമ്പമ്പോ വമ്പൻ ടീസര്‍, ബ്രഹ്‍മാണ്ഡ ചിത്രത്തില്‍ അരിവാളെടുത്ത് നിറഞ്ഞാടി നയൻതാര, പേരുമിട്ടു, എത്ര ബജറ്റ്?

Synopsis

ടീസറില്‍ നയൻതാരയുടെ വമ്പൻ ആക്ഷൻ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തെന്നിന്ത്യയുടെ നയൻതാരയുടെ ബ്രഹ്‍മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടു. രക്കായി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. നയൻതാര നിറഞ്ഞുനില്‍ക്കുന്ന ടീസറാണ് പുറത്തുവിട്ടത്. അരിവാളെടുത്തുള്ള നയൻതാരയുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തില്‍ കാണാം.

സെന്തില്‍ നള്ളസാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ബജറ്റും വലിയ തുകയാണെന്നാണ് റിപ്പോര്‍ട്ട്. ഗൗതം രാജേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വാസന്തയാണ് സംഗീതം നിര്‍വഹിക്കുന്നത്. കലാസംവിധാനം എ രാജേഷ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ അനു വര്‍ദ്ധൻ, ഏകൻ ഏകാംബരം, സ്റ്റണ്ട് ഡയറക്ടര്‍ സ്റ്റണ്ണര്‍ സാം, കോസ്റ്റ്യൂമര്‍ രാജൻ, മേക്കപ്പ് പ്രകാശ്, വിഎഫ്എക്സ് സൂപര്‍വൈസര്‍ മോനീഷ്, വിഎഫ്എക്സ് ഹോക്സ് ഫോക്കസ്, ഓഡിയോഗ്രങി സുരെൻ ജി, സഹ സംവിധാനം ആര്‍ മുരുദേശൻ, ജ്ഞാനരാജ്, ഹരി ഗോവിന്ദ്, ഗോകുല്‍ വേലുസാമി, മഹിരാജ്, ജെയസൂര്യൻ, ബാല വെല്‍സെൻ എന്നിവരുമാണ്.

തെന്നിന്ത്യയുടെ നയൻതാര നായികയായ ചിത്രങ്ങളില്‍ ഒടുവില്‍ എത്തിയ അന്നപൂരണി ചര്‍ച്ചയായി മാറിയിരുന്നു. അന്നപൂരണിയില്‍ നയൻതാര ഒരു ഷെഫ് കഥാപാത്രമായി വേഷമിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട് . മികച്ച പ്രതികരണമായിരുന്നു നയൻതാരയുടേതായി വന്ന ചിത്രം അന്നപൂരണിക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്‍ണ സംവിധാനം ചെയ്‍തതാണ് അന്നപൂരണി.

നയൻതാര പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രം മണ്ണാങ്കട്ടി സിൻസ് 1960 ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംവിധാനം ഡ്യൂഡ് വിക്കിയാണ്. ഗൗരി കിഷൻ, ദേവദര്‍ശനി, നരേന്ദ്ര തുടങ്ങിയവരും നയൻതാരയ്‍ക്കൊപ്പം പ്രധാന വേഷങ്ങളിലുണ്ടാകുമ്പോള്‍ പുതിയ ചിത്രത്തിന്റെ ഛായാഗ്രാഹണം ആര്‍ ഡി രാജശേഖറും സംഗീതം സീൻ റോള്‍ഡനും ആണെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറില്‍ ആണ്.

Read More: നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും വീണില്ല, മൂന്ന് ദിവസത്തില്‍ മറുപടി, സൂര്യയുടെ കങ്കുവ ആഗോള കളക്ഷനിൽ അടിച്ചുകയറി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ