'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്': ഗെയിം ചേഞ്ചര്‍ കളക്ഷന്‍ തട്ടിപ്പിനെതിരെ തുറന്നടിച്ച് രാം ഗോപാല്‍ വര്‍മ്മ!

Published : Jan 15, 2025, 08:04 AM IST
'എന്തൊരു ഫ്രോ‍‍ഡ് പണിയാണിത്': ഗെയിം ചേഞ്ചര്‍ കളക്ഷന്‍ തട്ടിപ്പിനെതിരെ തുറന്നടിച്ച് രാം ഗോപാല്‍ വര്‍മ്മ!

Synopsis

ഗെയിം ചേഞ്ചറിന്‍റെ റിപ്പോർട്ട് ചെയ്യപ്പെട്ട ബോക്‌സ് ഓഫീസ് കണക്കുകൾ തട്ടിപ്പാണെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ ആരോപിച്ചു. 

മുംബൈ: രാം ചരണിന്‍റെ ഏറ്റവും പുതിയ റിലീസായ ഗെയിം ചേഞ്ചറിനെതിരെ സംവിധായകന്‍ രാം ഗോപാൽ വർമ്മ . ചിത്രത്തിന്‍റെ റിപ്പോർട്ട് ചെയ്യപ്പെട്ട ബോക്‌സ് ഓഫീസ് കണക്കുകള്‍ വലിയ തട്ടിപ്പാണ് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ആരോപിക്കുന്നത്. നിർമ്മാതാക്കൾ അവകാശപ്പെടുന്ന ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസ് കളക്ഷനും ട്രേഡ് റിപ്പോർട്ടും തമ്മിലുള്ള വലിയ പൊരുത്തക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം. 

എക്സില്‍ ഇട്ട ഒരു പോസ്റ്റിലാണ് ഷങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തെ രാം ഗോപാൽ വർമ്മ പരിഹാസിച്ചത്.  എസ്എസ് രാജമൗലിയും സുകുമാറും തെലുങ്ക് സിനിമയെ ബോക്സോഫീസ് കളക്ഷന്‍റെ പുതിയ ആകാശത്തേക്കാണ് ഉയര്‍ത്തിയത്, ഇത് ശരിക്കും ബോളിവുഡിനെ ഞെട്ടിക്കുന്നതാണ്. എന്നാല്‍ ഗെയിം ചേഞ്ചറിന്‍റെ കളക്ഷന് പിന്നിലുള്ളവര്‍ തെന്നിന്ത്യ ഫ്രോഡാണ് എന്ന പറയിപ്പിക്കുന്നതില്‍ വിജയിക്കുകയാണ്.

ബാഹുബലി, ആർആർആർ, കെജിഎഫ് 2, കാന്താര തുടങ്ങിയവയ്ക്കും അതിന്‍റെ വലിയ നേട്ടത്തിനും നന്ദിയുണ്ട്. എന്നാല്‍ ഗെയിം ചേഞ്ചര്‍ അവകാശങ്ങള്‍ ഈ നേട്ടങ്ങളെ സംശയത്തിലാക്കി. ദക്ഷിണേന്ത്യയിലെ അസാധാരണ നേട്ടങ്ങളെ തുരങ്കം വയ്ക്കുന്ന അപമാനകരമായ പരിപാടിയാണ് ഗെയിം ചേഞ്ചറില്‍ നടന്നത്. ഈ അപമാനത്തിന് പിന്നിൽ ആരാണെന്ന് എനിക്കറിയില്ലെന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നു. 

അതേ സമയം ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ദില്‍ രാജു അല്ല ഈ തട്ടിപ്പിന് പിന്നില്‍ എന്നും രാം ഗോപാല്‍ വര്‍മ്മ പറയുന്നുണ്ട്. ദില്‍ രാജു അല്ല ഇതിന് പിന്നില്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം യാഥാര്‍ത്ഥ്യം അറിയുന്ന വ്യക്തിയാണ് അദ്ദേഹം. ഒരിക്കലും ഇത്തരം ഫ്രോഡ് പരിപാടി അദ്ദേഹം നടത്തില്ല ആര്‍ജിവി പറഞ്ഞു. 

റിലീസ് ചെയ്ത ജനുവരി 10ന് ചിത്രം 186 കോടി രൂപ നേടിയതായി ഗെയിം ചേഞ്ചറിന്‍റെ നിർമ്മാതാക്കൾ അവകാശപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളില്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തു. സത്യമാണെങ്കിൽ, പുഷ്പ 2, ബാഹുബലി 2, ആർആർആർ എന്നിവയ്ക്ക് പിന്നിൽ എക്കാലത്തെയും മികച്ച നാലാമത്തെ ഓപ്പണിംഗ് ഇന്ത്യൻ ചിത്രമായി ഗെയിം ചേഞ്ചര്‍ മാറും. 

എന്നാല്‍ ലോകമെമ്പാടും 100 കോടി രൂപയിൽ താഴെയാണ് ചിത്രം തുറന്നതെന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോർട്ട് ചെയ്തത്. സാക്നിൽക് പോലുള്ള ചില ഉറവിടങ്ങൾ 80 കോടി മാത്രമാണ് കളക്ഷൻ റിപ്പോർട്ട് ചെയ്തത്. ഇതോടെയാണ് കളക്ഷന്‍ വിവാദത്തിലായത്. 

രാംചരണും, ഷങ്കറും തിങ്കളാഴ്ച പരീക്ഷ പൊട്ടി; 450 കോടി ബജറ്റിലെടുത്ത ഗെയിം ചേഞ്ചറിന് സംഭവിക്കുന്നത് !

12 വര്‍ഷം പഴക്കമുള്ള പടം റിലീസായി;ഷെയിന്‍ പടം പോലും വീണു, തമിഴകത്ത് പൊങ്കല്‍ ബോക്സോഫീസില്‍ അട്ടിമറി !

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു