'വിവാഹത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനം'; രാം ഗോപാല്‍ വര്‍മ

By Web TeamFirst Published Jul 4, 2021, 5:53 PM IST
Highlights

വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ കുറിക്കുന്നു.

ഴിഞ്ഞ ദിവസമാണ് നടന്‍ ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും വിവാഹമോചിതരാവുന്നു എന്ന വാർത്ത പുറത്തുവന്നത്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വേര്‍പിരിഞ്ഞ കാര്യം ഇരുവരും വ്യക്തമാക്കിയത്. പിന്നാലെ ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. വിവാഹത്തേക്കാള്‍ വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടതെന്ന് രാംഗോപാല്‍ വര്‍മ കുറിക്കുന്നു.

“ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരായതിൽ അവർക്ക് വിഷയമില്ലെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം. വ്യക്തിപരമായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കൂ. പക്വതയോടെ എടുത്ത തീരുമാനത്തിന് ഇരുവര്‍ക്കും ഞാൻ എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ. എന്റെ അഭിപ്രായത്തില്‍ വിവാഹത്തേക്കാള്‍ വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടത്. മണ്ടത്തരത്തിന്റെയും അറിവില്ലായ്മയുടെയും ഫലമായാണ് പലപ്പോഴും വിവാഹങ്ങള്‍ നടക്കുന്നത്. എന്നാല്‍  വിവാഹമോചനങ്ങള്‍ നടക്കുന്നത് അനുഭവത്തിന്റെയും വിവേകത്തിന്റെയും വെളിച്ചത്തിലാണ്''എന്ന് രാം ഗോപാല്‍ വര്‍മ കുറിക്കുന്നു.

പതിനഞ്ച് വർഷം നീണ്ട ദാമ്പത്യത്തിന് ഒടുവിലാണ് ആമീർ ഖാനും കിരൺ റാവുവും ബന്ധം വേർപ്പെടുത്തുന്നത്. 
വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും ഞങ്ങളുടെ ബന്ധം വളര്‍ന്നതേ ഉള്ളൂ. ഇപ്പോള്‍ ഞങ്ങളുടെ ജീവിതങ്ങളില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഭാര്യാഭര്‍ത്താക്കന്മാരായി തുടരില്ല, പക്ഷേ രക്ഷകര്‍ത്താക്കളായും പരസ്‍പരം ഒരു കുടുംബമായും തുടരും. ഈ വേര്‍പിരിയല്‍ കുറേനാളായി ആലോചിക്കുന്നതാണെന്നും ഇരുവരും അറിയിച്ചിരുന്നു.  

ഈ വിവാഹമോചനം ഒരു അവസാനമല്ലെന്നും മറിച്ച് പുതിയൊരു യാത്രയുടെ തുടക്കമാണെന്നും തങ്ങളെപ്പോലെതന്നെ പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ ഇരുവരും കുറിച്ചു. നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമീര്‍ ഖാന്‍, കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!