സ്റ്റൈല്‍ മന്നന്റെ ആക്ഷൻ പൊടിപാറും, ദര്‍ബാറിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത് ഇരട്ട സഹോദരൻമാര്‍!

By Web TeamFirst Published Nov 15, 2019, 7:55 PM IST
Highlights

ഒരു കുറ്റാന്വേഷണ കഥയുമായിരിക്കും ചിത്രം പറയുന്നത്.


എ ആര്‍ മുരുഗദോസ്സിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന സിനിമയാണ് ദര്‍ബാര്‍. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങള്‍ അതിഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. കാരണം സ്റ്റണ്ട് മാസ്റ്റര്‍മാരായ ഇരട്ടസഹോദരൻമാര്‍ തന്നെ.

പ്രമുഖ സ്റ്റണ്ട് മാസ്റ്റര്‍മാരായ റാം- ലക്ഷ്‍മണ്‍ ആണ് ദര്‍ബാറിന്റെ സ്റ്റണ്ട് കൊറിയോഗ്രാഫി നിര്‍വഹിക്കുന്നത്. അടുത്തിടെ വൻ ഹിറ്റായ ചിരഞ്ജീവിയുടെ, സെയ് റാ നരസിംഹ റെഡ്ഡിയുടെ സ്റ്റണ്ട് കൊറിയോഗ്രാഫിയിലും റാം - ലക്ഷ്‍മണ്‍ ടീമുണ്ടായിരുന്നു. ഒരു കുറ്റാന്വേഷണ കഥയുമായതിനാല്‍ ചിത്രത്തില്‍ സ്റ്റണ്ട് രംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാകുമെന്നാണ് ദര്‍ബാറിന്റെ ആരാധകര്‍ കരുതുന്നത്. ആദിത്യ അരുണാസലം എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നത്. ദര്‍ബാര്‍ കഴിഞ്ഞാല്‍, രജനികാന്ത് നായകനാകുന്നത് സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്. ഗ്രാമീണ പശ്ചാത്തലത്തിലായിരിക്കും സിരുത്തൈ ശിവയുടെ സിനിമ ഒരുക്കുക. എ ആര്‍ മുരുഗദോസ്സിന്റെ സിനിമ ഒരു ആക്ഷൻ ത്രില്ലറായിരിക്കും.

ദര്‍ബാറില്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് രജനികാന്ത് അഭിനയിക്കുന്നത്.

ഇരുപത്തിയേഴ് വര്‍ഷത്തിനു ശേഷമാണ് രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്നത്.   1992ല്‍ പ്രദര്‍ശനത്തിന് എത്തിയ പാണ്ഡ്യനിലാണ് രജനികാന്ത് ഇതിനു മുമ്പ് പൊലീസ് വേഷത്തിലെത്തിയത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ രജനികാന്ത് വീണ്ടും പൊലീസ് ആകുമ്പോള്‍ അത് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വകയുണ്ടാകുന്നതായിരിക്കും. പൊലീസ് ഉദ്യോഗസ്ഥനായിട്ടുള്ള രജനികാന്തിന്റെ ലുക്ക് എ ആര്‍ മുരുഗദോസ് പുറത്തുവിട്ടിരുന്നു.  ഒരു ആക്ഷൻ ചിത്രമായിരിക്കും ദര്‍ബാര്‍.  

എ ആര്‍ മുരുഗദോസ് ചിത്രത്തിലെ ഇൻട്രൊഡക്ഷൻ ഗാനം ആലപിക്കുന്നത് ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം ആണ്. രജനികാന്തിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കാര്യങ്ങള്‍ തന്നെയാകും ഇൻട്രൊഡക്ഷൻ സോംഗിലുണ്ടാകുക.  രജനികാന്ത് സിനിമയില്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ കുറിച്ചായിരിക്കും ഗാനത്തിലെന്ന് എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു. പൊലീസ് ഡ്രസ് ഒഴിവാക്കിയാല്‍ സാധാരണ ജനങ്ങളെപ്പോലെയാണ് താനെന്ന് രജനികാന്ത് പറയുന്നുണ്ട്. ഗാനരംഗം നല്ല രീതിയില്‍ വന്നിട്ടുണ്ട്. അനിരുദ്ധ് രവിചന്ദറിനും ടീമിനും നന്ദി- എസ് പി ബാലസുബ്രഹ്‍മണ്യം പറയുന്നു.

നിരവധി ആക്ഷൻ രംഗങ്ങളുള്ള ഒരു ത്രില്ലര്‍ ചിത്രമായിരിക്കും ദര്‍ബാര്‍. മുംബൈയിലെ ഒരു കോളേജിലാണ് പൊലീസ് ഇൻവെസ്റ്റിഗേഷൻ  റൂം  തയ്യാറാക്കിയത്. മുംബൈ ഛത്രപതി ശിവജി മഹാരാജ ടെര്‍മിനസ്, റോയല്‍ പാംസ്, ഫിലിം സിറ്റി തുടങ്ങിയവിടങ്ങളിലായിരുന്നു ചിത്രീകരണം.

അതേസമയം വെറും കുറ്റാന്വേഷണ കഥ മാത്രമായിട്ടില്ല ദര്‍ബാര്‍ ഒരുക്കുന്നത്. അടുത്തിടെ ഹിറ്റായ സിരുത്തൈ ശിവ- അജിത് കൂട്ടുകെട്ടിലെ വിശ്വാസത്തിലേതു പോലെ കുടുംബ ബന്ധത്തിനും പ്രധാന്യമുള്ള സിനിമയായിരിക്കും ദര്‍ബാര്‍. നിവേത രജനികാന്തിന്റെ മകളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുക. നയൻതാരയാണ് നായിക.  

കോടതി എന്ന അര്‍ത്ഥത്തിലാണ് ദര്‍ബാര്‍ എന്ന പേര് എന്നാണ് സൂചന. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എ ആര്‍ മുരുഗദോസ് ഇതിനു മുമ്പ് സംവിധാനം ചെയ്‍ത സര്‍ക്കാര്‍ വൻ വിജയം നേടിയിരുന്നു.

click me!