'വെന്തു തനിന്തതു കാടി'ന് മികച്ച അഭിപ്രായം, ഗൗതം മേനോന്റെ പുതിയ നായകനെയും പ്രഖ്യാപിച്ചു

By Web TeamFirst Published Sep 15, 2022, 6:40 PM IST
Highlights

ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തിലെ നായകനെ പ്രഖ്യാപിച്ചു.

ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം ഇന്ന് തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ചിമ്പു നായകനായ 'വെന്തു തനിന്തതു കാടി'ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിമ്പുവും വീണ്ടും ഒന്നിച്ചപ്പോള്‍ മെഗാ ഹിറ്റു തന്നെയാകുമെന്നാണ് തിയറ്ററുകളില്‍ നിന്നുള്ള പ്രതികരണങ്ങള്‍. ഇപ്പോഴിതാ തന്റെ അടുത്ത സിനിമയിലെ നായകനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഗൗതം വാസുദേവ് മേനോൻ.

ഗൗതം വാസുദേവ് മേനോന്റെ അടുത്ത ചിത്രം തമിഴിലും തെലുങ്കിലുമായിട്ടുള്ളതായിരിക്കുമെന്നാണ് സൂചന. ഗൗതം വാസുദേവ് മേനോന്റെ പുതിയ ചിത്രത്തിലെ നായകൻ തെലുങ്ക് നടൻ രാം പൊതിനേനി ആയിരിക്കും. ഗൗതം വാസുദേവ് മേനോൻ തന്നെ മാധ്യമ സംവാദത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. ശ്രീ ശ്രാവന്തി മൂവീസ് ആണ് ചിത്രം നിര്‍മിക്കുക.

'വെന്തു തനിന്തതു കാടി'ല്‍ ഡീഗ്ലാമറൈസ്‍ഡ് ഗെറ്റപ്പിലാണ് ചിമ്പു അഭിനയിച്ചിരിക്കുന്നത്. വേല്‍സ് ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ ഡോ. ഇഷാരി കെ ഗണേഷ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്‍റിക് ഡ്രാമകള്‍ക്കായാണ് ചിമ്പുവും  ഗൗതം വാസുദേവ മേനോനും മുന്‍പ് ഒരുമിച്ചതെങ്കില്‍ റൂറല്‍ ഡ്രാമ-ത്രില്ലര്‍ ആണ് പുതിയ ചിത്രം. ഭാരതിയാറുടെ 'അഗ്നികുഞ്‍ജൊണ്‍ഡ്രു കണ്ടേന്‍' എന്നാരംഭിക്കുന്ന കവിതയിലെ വരികളില്‍ നിന്നാണ് ഗൗതം വാസുദേവ മേനോന്‍ സിനിമയ്ക്ക് പേര് കണ്ടെത്തിയിരിക്കുന്നത്. 'ഉറിയടി' എന്ന തമിഴ് ചിത്രത്തിലെ ഗാനത്തിലും ഈ കവിത ഉപയോഗിച്ചിരുന്നു.  എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'വെന്തു തനിന്തതു കാട്ട ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് വിതരണം ചെയ്‍തത്. ഗൗതം വാസുദേവ് മേനോന്റെ വൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍ തെളിയിക്കുന്നത്.

ചിമ്പുവിന്റേതായി ഇതിനു മുമ്പ് റിലീസായ ചിത്രം 'മഹാ' ആണ്. ഹന്‍സിക മൊട്‍വാനി പ്രധാന കഥാപാത്രമായ ചിത്രത്തില്‍ ചിമ്പു എക്സ്റ്റന്റ് കാമിയോ ആയിട്ടായിരുന്നു എത്തിയത്. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്‍തത്. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്.

Read More : ഗൗതം മേനോൻ- ചിമ്പു ടീം ഗംഭീരമാക്കി, 'വെന്തു തനിന്തതു കാട്' കണ്ടവരുടെ ആദ്യ പ്രതികരണങ്ങള്‍

click me!