ഇംഗ്ലീഷിൽ കടുകട്ടി പ്രയോഗം; തരൂർ സ്റ്റൈലിൽ പൃഥ്വിക്ക് പിഷാരടിയുടെ ബർത്ത് ഡേ ആശംസ !

Web Desk   | Asianet News
Published : Oct 16, 2020, 10:07 PM ISTUpdated : Oct 16, 2020, 10:41 PM IST
ഇംഗ്ലീഷിൽ കടുകട്ടി പ്രയോഗം; തരൂർ സ്റ്റൈലിൽ പൃഥ്വിക്ക് പിഷാരടിയുടെ ബർത്ത് ഡേ ആശംസ !

Synopsis

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

ഇം​ഗ്ലീഷ്  പറഞ്ഞ് മലയാളികളെ ഞെട്ടിച്ച രണ്ട് പേരാണ്  ശശി തരൂർ എം.പിയും നടൻ പൃഥ്വിരാജും. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. ഇപ്പോഴിതാ ഈ രണ്ട് പേർക്കും ഒരു എതിരാളി എത്തിയിരിക്കുകയാണ്. മറ്റാരുമല്ല സാക്ഷാൽ രമേശ് പിഷാരടി. പൃഥ്വിക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ടാണ് രമേഷ് പിഷാരടി തന്‍റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പുറത്തുകാട്ടിയത്.

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി കടുകട്ടി ഇംഗ്ലീഷിലായിരുന്നു രമേഷ് പിഷാരടി പൃഥ്വിക്ക് ആശംസ നേർന്നത്.
ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

"Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you" ഇതായിരുന്നു പൃഥ്വിരാജിന് രമേഷ് പിഷാരടി നൽകിയ പിറന്നാള്‍ ആശംസ.

Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you.😎

Posted by Ramesh Pisharody on Friday, 16 October 2020

അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ ഇതിന്റെ മലായാളം കണ്ടെത്തുകയും ചെയ്തു. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ നൽകിയ അർത്ഥം. കമന്റുകളിൽ ഏറ്റവും കൂടുതൽ ലൈക്കുകൾ വാരിക്കൂട്ടിയതും ഈ കമന്റ് തന്നെ. 

‘ഇന്നലെ ശശി തരൂരിനെ കണ്ടിരുന്നു അല്ലെ പിഷു? വാട്ട് ആൻ ബോംബാസ്റ്റിക് ആശംസ’, “ഇത് കണ്ട പൃഥ്വിരാജ്: എനിക്കറിയാത്ത ഇംഗ്ലീഷോ! ഇവനെ ഇനിയും വളരാൻ അനുവദിച്ചുകൂടാ’,സൗത്ത് ഇന്ത്യയിൽ ഇംഗ്ലീഷ് പറയുന്ന ഏക മിമിക്രിക്കാരൻ എന്നിങ്ങനെ നിരവധി പ്രതികരണങ്ങളും ഉണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?
'ഒരു കഷണം കയറിൽ ജീവിതം അവസാനിപ്പിച്ചത് കാണേണ്ടി വന്നു'; ചർച്ചയായി ആസിഫ് അലിയുടെ 'സഹദേവൻ'