മികച്ച നടന്‍ ആസിഫ് അലി, പാന്‍ ഇന്ത്യന്‍‍ താരം ഉണ്ണി മുകുന്ദന്‍; രാമു കാര്യാട്ട് അവാർഡുകള്‍ പ്രഖ്യാപിച്ചു

Published : Apr 13, 2025, 11:06 AM IST
മികച്ച നടന്‍ ആസിഫ് അലി, പാന്‍ ഇന്ത്യന്‍‍ താരം ഉണ്ണി മുകുന്ദന്‍; രാമു കാര്യാട്ട് അവാർഡുകള്‍ പ്രഖ്യാപിച്ചു

Synopsis

പതിനേഴാം തീയതി പുരസ്കാരങ്ങള്‍ സമ്മാനിക്കും

പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ താരമായി ഉണ്ണി  മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,
ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്, എ എസ് ദിനേശ്,
സുരഭി ലക്ഷ്മി, മാലാ പാർവ്വതി, ചിത്ര നായർ, ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.

തൃശ്ശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രിൽ പതിനേഴാം തീയതി നടത്തുന്ന വിപുലമായ ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ALSO READ : 'ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല'; 'എമ്പുരാനി'ലെ പ്രതിനായക താരം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

ഐഎഫ്എഫ്കെ 2025: ആദ്യ ഡെലി​ഗേറ്റ് ആവാന്‍ ലിജോമോള്‍, മേളയില്‍ 206 ചിത്രങ്ങള്‍
ബജറ്റ് 4000 കോടി! തെന്നിന്ത്യയില്‍ വന്‍ കോണ്ടെന്‍റ് ക്രിയേഷന് ജിയോ ഹോട്ട്സ്റ്റാര്‍