'കാടനു'മായി റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും, റിലീസ് തിയ്യതി

Web Desk   | Asianet News
Published : Jan 06, 2021, 05:34 PM IST
'കാടനു'മായി റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും, റിലീസ് തിയ്യതി

Synopsis

റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രമാണ് കാടൻ.

റാണ ദഗുബാട്ടിയും വിഷ്‍ണു വിശാലും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് കാടൻ. പ്രഭു സോളമൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് കാരണമായിരുന്നു സിനിമയുടെ റിലീസ് വൈകിയത്. ഇപ്പോള്‍ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

സിനിമ മാര്‍ച്ച് 26ന് ആണ് റിലീസ് ചെയ്യുക. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമാണ് സിനിമ റിലീസ് ചെയ്യുക. സിനിമയുടെ റിലീസിന് ആയി കാത്തിരിക്കുകയാണ് എന്ന് വിഷ്‍ണു വിശാല്‍ പറഞ്ഞിരുന്നു. പാരിസ്ഥിക പ്രശ്‍നങ്ങളും ചൂണ്ടിക്കാട്ടുന്നതായിരിക്കും ചിത്രം. സിനിമയുടെ റിലീസ് താരങ്ങള്‍ തന്നെയാണ് അറിയിച്ചത്. വിഷ്‍ണു വിശാലിന് എഫ്ഐആറും റാണ ദഗുബാട്ടിക്ക് വിരാട പര്‍വം എന്ന ചിത്രവും റിലീസിനായി എത്തുന്നുണ്ട്.

ശ്രിയ പില്‍ഗോങ്കര്‍ ആണ് ചിത്ര്തതിലെ നായിക.

വിജയ് നായകനാകുന്ന മാസ്റ്ററും തമിഴകത്ത് നിന്ന് പൊങ്കല്‍ റിലീസ് ആയി എത്തുന്നുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഏലിയൻ കോമഡിയുമായി നീരജ് മാധവും അൽത്താഫ് സലീമും; 'പ്ലൂട്ടോ' ടീസർ പുറത്ത്
'ഒരു സമയത്ത് ദൈവവിശ്വാസം നഷ്ടമായി, ഞാൻ ആരെയെങ്കിലും ദ്രോഹിച്ചോ? കുട്ടികളുടെ തെറ്റുകള്‍ പറഞ്ഞത് അവരെ വേദനിപ്പിച്ചോ?'; തുറന്നുപറഞ്ഞ് കെ.എസ് ചിത്ര