'ഒരു പൂജ്യത്തിന്‍റെ വ്യത്യാസം'! 'അനിമലി'ല്‍ രണ്‍ബീര്‍ കപൂറും രശ്‍മിക മന്ദാനയും വാങ്ങിയ പ്രതിഫലം

Published : Dec 03, 2023, 08:52 PM IST
'ഒരു പൂജ്യത്തിന്‍റെ വ്യത്യാസം'! 'അനിമലി'ല്‍ രണ്‍ബീര്‍ കപൂറും രശ്‍മിക മന്ദാനയും വാങ്ങിയ പ്രതിഫലം

Synopsis

വലിയ പ്രദര്‍ശനവിജയമാണ് ചിത്രം നേടുന്നത്

ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ക്കും സണ്ണി ഡിയോളിന്‍റെ ഗദര്‍ 2 നും ശേഷം ബോക്സ് ഓഫീസ് കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് രണ്‍ബീര്‍ കപൂര്‍ നായകനായ അനിമല്‍. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്യുന്ന ചിത്രം, രണ്‍ബീറിന്‍റെ നായികയായി രശ്മിക മന്ദാന എന്നിങ്ങലെ പല കാരണങ്ങളാലും ബോളിവുഡ് വ്യവസായം വലിയ തോതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പ്രോജക്റ്റ് ആണിത്. ആദ്യദിനം സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നതെങ്കിലും ചിത്രത്തിന്‍റെ കളക്ഷനെ അതൊന്നും തരിമ്പും ബാധിച്ചിട്ടില്ല. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന താരങ്ങള്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രേക്ഷകശ്രദ്ധ നേടുകയാണ്.

റിലീസ് ദിനത്തില്‍ മാത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 116 കോടി കളക്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച രണ്‍ബീര്‍ കപൂറിന് ലഭിച്ചത് 70 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായെത്തിയ രശ്മിക മന്ദാനയ്ക്ക് ലഭിക്കുന്നത് 7 കോടിയാണ്. ചിത്രത്തില്‍ നായകന്‍റെ അച്ഛനായി എത്തിയ അനില്‍ കപൂര്‍ വാങ്ങിയിരിക്കുന്നത് 2 കോടിയും പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ച ബോബി ഡിയോള്‍ വാങ്ങിയിരിക്കുന്നത് 4 കോടിയുമാണ്. 

ചിത്രം വലിയ പ്രദര്‍ശനവിജയം നേടുമ്പോഴും ചിത്രത്തില്‍ വലിയ തോതില്‍ സ്ത്രീവിരുദ്ധതയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.  ഇതേ സംവിധായകന്‍റെ ആദ്യചിത്രമായ അര്‍ജുന്‍ റെഡ്ഡിക്കെതിരെയും സമാന വിമര്‍ശനം ഉന്നയിക്കപ്പെട്ടിരുന്നു. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, മുറാദ് ഖേതാനി, പ്രണയ് റെഡ്ഡി വാംഗ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 

ALSO READ : 'മുബി ​ഗോ'യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍; ഒരു മലയാള സിനിമ അപൂര്‍വ്വം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

അന്ന് ദീപക് ചോദിച്ചു 'മോളെ, എന്ത് പറ്റി'; അയാൾ ലൈംഗികാതിക്രമിയല്ല: കുറിപ്പുമായി ഹരീഷ് കണാരൻ
'ഈ ടീമിന്റെ കൂടെ ഞാനുമുണ്ട്, പിന്നെ എന്റെ അടുത്ത ഒരു സുഹൃത്തും..'; 'ചത്താ പച്ച'യിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്നു?