ഇതാ.. ആ രാമനും സീതയും; 'രാമായണ'ത്തിലെ ക്യാരക്ടർ ലുക്ക് ലീക്കായി

Published : Apr 27, 2024, 01:54 PM ISTUpdated : Apr 27, 2024, 02:05 PM IST
ഇതാ.. ആ രാമനും സീതയും; 'രാമായണ'ത്തിലെ ക്യാരക്ടർ ലുക്ക് ലീക്കായി

Synopsis

ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്.

പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട രാമായണം എന്ന ചിത്രത്തിലെ ക്യാരക്ടർ ലുക്കുകൾ ലീക്കായി. രൺബീർ കപൂർ, സായ് പല്ലവി എന്നിവരുടെ ലുക്കാണ് പുറത്തായിരിക്കുന്നത്. ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്.

ഇരുവരുടെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അതേസമയം, സായിയും രണ്‍ബീറും രാമനും സീതയുമായി മനോഹരമായിരിക്കുന്നു എന്നാണ് ഏവരും പറയുന്നത്. പ്രത്യേകിച്ച് രൺബീർ പക്കാ ലുക്ക് എന്നും ഇവർ പറയുന്നുണ്ട്. 

അതേസമയം, രാമായണം സിനിമയില്‍ കെജിഎഫ് താരം യാഷും ഭാഗമാകുന്നുണ്ട്. നിർമാതാവിന്റെ മേലങ്കിയാണ് രാമായണം സിനിമയിൽ യാഷ് അണിയുന്നത്.  യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് നിർമാണ പങ്കാളിയായി എത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും നിർമാതാക്കളാണ്. 700 കോടിക്ക് മുകളിലാണ് രാമായണത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

അടിമുടി ഞെട്ടിക്കാൻ 'പെരുമാനി'യിലെ കൂട്ടർ; റിലീസിന് ഒരുങ്ങി ചിത്രം, പുത്തന്‍ അപ്ഡേറ്റ്

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമ ആണ് രാമായണം. അടുത്തിടെ സിനിമയിൽ നിന്നും സായ് പല്ലവി പിന്മാറി എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പകരം ജാന്‍വി കപൂറായിരിക്കും സിനിമയിൽ നായിക ആയി എത്തുക എന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.  'രാമായണം' സിനിമയില്‍ സണ്ണി ഡിയോൾ ഹനുമാനായി എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ചിത്രത്തില്‍ ‘ഹനുമാനെ' അവതരിപ്പിക്കാന്‍ എത്തുന്ന ബോളിവുഡിലെ ഒരു സൂപ്പര്‍താരമാണ് എന്നാണ് വിവരം. വിഭീഷണൻ്റെ വേഷം ചെയ്യാൻ നിർമ്മാതാക്കൾ വിജയ് സേതുപതിയുമായും ചർച്ചകൾ നടത്തിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മൂന്ന് ഭാഗങ്ങളായാണ് രാമായണം സിനിമ ഒരുങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ ആദ്യഭാഗം സിനിമാസ്വാദകര്‍ക്ക് മുന്നിലെത്തും. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

ത്രില്ലിംഗ് പഞ്ചുമായി ഇന്ദ്രജിത്തിന്റെ 'ധീരം'; തിയേറ്ററുകളിൽ മികച്ച മുന്നേറ്റം
മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്