വേറിട്ട ഭാവത്തില്‍ മണികണ്ഠന്‍; 'രണ്ടാംമുഖം' തിയറ്ററുകളിലേക്ക്

Published : Jan 09, 2023, 02:54 PM IST
വേറിട്ട ഭാവത്തില്‍ മണികണ്ഠന്‍; 'രണ്ടാംമുഖം' തിയറ്ററുകളിലേക്ക്

Synopsis

മണികണ്ഠന്‍ ആചാരിക്ക് ഏറെ അഭിനയസാധ്യത നല്‍കുന്ന വേഷമാണ് ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു

മണികണ്ഠന്‍ ആചാരി, മെറീന മൈക്കിള്‍, അഞ്ജലി നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കൃഷ്ണജിത്ത് എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് രണ്ടാംമുഖം. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറുകളില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായാണ് നിര്‍മ്മാണം. ഈ മാസം ആവസാനം ചിത്രം റിലീസ് ചെയ്യും. 

മണികണ്ഠന്‍ ആചാരിക്ക് ഏറെ അഭിനയസാധ്യത നല്‍കുന്ന വേഷമാണ് ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു, ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് ഇതെന്നും. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം പ്രേക്ഷക മനസ്സുകളില്‍ ഇടംനേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ALSO READ : ഇന്ത്യക്കാര്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിക്കുന്ന 20 സിനിമകള്‍; ഐഎംഡിബി ലിസ്റ്റ്

ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി തുടങ്ങിയവര്‍ക്കൊപ്പം സംവിധായകനും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ. പി എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, കലാസംവിധാനം ശ്രീജിത്ത് ശ്രീധര്‍, വസ്ത്രാലങ്കാരം ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി ആര്‍ ഒ-  പി ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

നടൻ രഘു കളമശ്ശേരി അന്തരിച്ചു, വിടവാങ്ങിയത് സിനിമാലയിലെ 'ഉമ്മൻചാണ്ടി'
'സാർ.. ഏൻ പടത്തിക്ക് പ്രച്ചനൈ വരും'; വിജയ് അന്നേ പ്രവചിച്ചു, ഒടുവിലത് യാഥാർത്ഥ്യം, 'നെഞ്ച് പൊട്ടുന്നെ'ന്ന് ആരാധകർ