
നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരും ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി സാസ്വികയുമാണ് പോസ്റ്ററിൽ പ്രത്യഷപ്പെട്ടിരിക്കുന്നത്. ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ ആർ ഗോപാലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
വിശ്വാസവും അവിശ്വാസവും നിലനിൽക്കുന്ന ഒരു തറവാട്ടിലേക്ക് ഒരു പെൺകുട്ടി കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്. കലാമൂല്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ക്ലീൻ എൻ്റർടെയ്‍നര്‍ ആയിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. എല്ലാവിഭാഗം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രമായിരിക്കും രണ്ടാം യാമമെന്നും അണിയറക്കാര്‍ പറയുന്നു. ജോയ് മാത്യു, സുധീർ കരമന, മുൻ നായിക രേഖ, ഷാജു ശ്രീധർ, നന്ദു, സംവിധായകൻ രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബിക മോഹൻ, രശ്മി സജയൻ, അറ്റുകാൽ തമ്പി, അജിത് കുമാർ, എ ആർ കണ്ണൻ, സജി രാജേഷ് ജന എന്നിവരും ഏതാനും പുതുമുഖങ്ങളും അഭിനയിക്കുന്നു.
തിരക്കഥ ആർ ഗോപാൽ, ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ പ്രശാന്ത് വടകര, സംഗീതം മോഹൻ സിതാര, ഗാനങ്ങൾ നേമം പുഷ്പരാജ്, ഛായാഗ്രഹണം അഴകപ്പൻ, എഡിറ്റിംഗ് വി എസ് വിശാൽ, കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് പട്ടണം റഷീദ്, പട്ടണം ഷാ, കോസ്റ്റ്യൂം ഡിസൈൻ ഇന്ദ്രൻസ് ജയൻ, സംഘട്ടനം മാഫിയ ശശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജേഷ് മുണ്ടക്കൽ, പരസ്യകല മനു ഡാവിഞ്ചി, നൃത്തം മധു, സജി വക്കം സമുദ്ര, സൗണ്ട് മിക്സിംഗ് എൻ ഹരികുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ മാനേജർ ഹരീഷ് കോട്ടവട്ടം, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈൻ ഏ ആർ കണ്ണൻ. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിവരുന്ന ഈ ചിത്രം ഫെബ്രുവരി മാസത്തിൽ പ്രദർശനത്തിനെത്തുന്നു. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ ജയപ്രകാശ് അതളൂർ.
ALSO READ : പുതിയ റിലീസുകളിലും തളരാതെ 'റൈഫിള്‍ ക്ലബ്ബ്'; നാലാം വാരത്തിലും നൂറിലധികം സ്ക്രീനുകള്‍
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ