
മലയാളത്തിലെ പ്രശസ്ത ടെലിവിഷന്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയുടെ അവതാരകയായാണ് പ്രേക്ഷകർക്ക് രഞ്ജിനിയെ കൂടുതല്‍ പരിചയം. ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു രഞ്ജിനി. ബിഗ് ബോസിൽ വന്നതോടെ രഞ്ജിനിയോടുള്ള ഇഷ്ടം പുതുക്കുകയായിരുന്നു മലയാളി പ്രേക്ഷകർ.
പുതുവര്‍ഷത്തിലെ ആദ്യ ഷോയെക്കുറിച്ചുള്ള വീഡിയോയുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ രഞ്ജിനി. മേക്കപ്പ് ആര്‍ടിസ്റ്റ് ആയ ജാനും രഞ്ജിനിക്കൊപ്പമുണ്ടായിരുന്നു. തന്റെ യാത്രകളെക്കുറിച്ചും മറ്റ് വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള രഞ്ജിനിയുടെ വീഡിയോ വൈറലായിരുന്നു. പ്രതീക്ഷയോടെയാണ് പുതുവര്‍ഷത്തെ സമീപിക്കുന്നതെന്നും തന്റെ റെസല്യൂഷനെക്കുറിച്ചുമെല്ലാം രഞ്ജിനി വീഡിയോയില്‍ വ്യക്തമാക്കിയിരുന്നു.
2022 എനിക്ക് ഭയങ്കരമായിരുന്നു. അത്ര നല്ല വര്‍ഷമായിരുന്നില്ല. ഗുമ്മിന് മാത്രമായി ഒന്നുമില്ലായിരുന്നു. ആദ്യത്തെ 6 മാസം നല്ലതായിരുന്നു. പിന്നെ എന്തൊക്കെയോ പോലായിപ്പോയി. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയായിരുന്നു. ഒറ്റയ്ക്കിരിക്കാനൊക്കെയായിരുന്നു തോന്നിയത്. വീട്ടിലേക്ക് പോവാനോ യാത്രകള്‍ ചെയ്യാനോ തോന്നുന്നുണ്ടായിരുന്നില്ല. ഡിപ്രഷനാണോ, മിഡ് ലൈഫ് ക്രൈസിസാണോ എന്നൊക്കെ ചിന്തിച്ച് പോയി. ഒന്നും ചെയ്തില്ല, ഒന്നും നേടിയില്ലെന്നൊക്കെയായിരുന്നു തോന്നിയത്. അതില്‍ നിന്നൊരു മാറ്റം ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു എന്നാണ് രഞ്ജിനി പറയുന്നത്.
പൊതുവെ ഞാന്‍ വെള്ളം കുടിക്കുന്നത് കുറവാണ്, ഇത്തവണയെങ്കിലും കൃത്യമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കും. ചായയും കാപ്പിയുമൊക്കെ കുടിക്കാറുണ്ടെങ്കിലും വെള്ളം കുടിക്കാറില്ലായിരുന്നു. ഡെയ്‌ലി 3 ലിറ്റര്‍ വെള്ളം കുടിക്കുമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്ന റെസല്യൂഷനുണ്ട്. ഇപ്പോള്‍ ഞാന്‍ ഡയറ്റിലാണ് എന്നും താരം കൂട്ടിച്ചേർക്കുന്നു.
പെട്ടെന്നൊരു ഇവന്റിന് സാരി വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഇത് തിരഞ്ഞെടുത്തു. 15 വര്‍ഷം മുന്‍പ് വാങ്ങിയ സാരിയാണ് ഇതെന്നും രഞ്ജിനി പറഞ്ഞിരുന്നു. സ്റ്റാര്‍ സിംഗറില്‍ ഇത് ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ജാനാണ് എന്നെ സുന്ദരിയാക്കുന്നത്. ഇപ്പോഴത്തെ ഹിന്ദി സീരിയലുകളിലെ ലുക്കാണ് ഞങ്ങള്‍ പരീക്ഷിച്ചത് എന്നും ഫൈനൽ ലുക്കിലെത്തി രഞ്ജിനി പറയുന്നുണ്ട്.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ