'ശിലയില്‍ നിന്നും', ക്രോണിക് ബാച്ചിലര്‍ ഗാനത്തിന് കവര്‍ വേര്‍ഷനുമായി രഞ്‍ജിനി ജോസ്

Web Desk   | Asianet News
Published : Aug 11, 2021, 12:20 PM IST
'ശിലയില്‍ നിന്നും', ക്രോണിക് ബാച്ചിലര്‍ ഗാനത്തിന് കവര്‍ വേര്‍ഷനുമായി രഞ്‍ജിനി ജോസ്

Synopsis

ക്രോണിക് ബാച്ചിലര്‍ ഗാനത്തിന് കവര്‍ വേര്‍ഷനുമായി രഞ്‍ജിനി ജോസ്.

മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. സിനിമയിലെ ശിലയില്‍ നിന്നും എന്ന ഗാനവും ഹിറ്റായിരുന്നു. ഇന്നും പ്രേക്ഷകര്‍ കേള്‍ക്കാൻ ആഗ്രഹിക്കുന്ന ഗാനം. ഇപോഴിതാ ആ ഗാനത്തിന് മനോഹമായ കവര്‍ വേര്‍ഷനുമായി രഞ്‍ജിനി ജോസ് എത്തിയിരിക്കുന്നു.

വണ്ടര്‍വോള്‍ മീഡിയയുടെ മ്യൂസിക് പ്ലാറ്റ്ഫോം ഹൂപ്പിന് വേണ്ടിയാണ് രഞ്‍ജിനി ജോസിന്റെ ഗാനം. വളരെ മനോഹരമായിട്ടാണ് രഞ്‍ജിനിയുടെ ഗാനവും. ഒട്ടേറെ പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒറിജിനല്‍ ഗാനത്തെ മോശപ്പെടാത്താതെയാണ് രഞ്‍ജിനി ജോസിന്റെയും ഗാനലാപനം.

സിദ്ധിക്ക് ആയിരുന്നു ക്രോണിക് ബാച്ചിലര്‍ സംവിധാനം ചെയ്‍തത്.

ക്രോണിക് ബാച്ചിലറിലെ ഗാനം കൈതപ്രം നമ്പൂതിരിയാണ് എഴുതിയത്. ദീപക് ദേവ് ആയിരുന്നു സംഗീത സംവിധായകൻ. സുജാത മോഹനായിരുന്നു ശിലയില്‍ നിന്നും എന്ന ഗാനം ആലപിച്ചത്. ക്രോണിക് ബാച്ചിലറിലെ മറ്റ് ഗാനങ്ങളും ഹിറ്റായിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

മലയാളത്തിന്റെ ഇന്റർനാഷണൽ ഐറ്റം; 'എക്കോ' ഫൈനൽ ട്രെയ്‌ലർ പുറത്ത്
'കളങ്കാവൽ' സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് മമ്മൂട്ടിയും വിനായകനും