
കഴിഞ്ഞ ദിവസമാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം(Kerala State Film Awards 2021) പ്രഖ്യാപിച്ചത്. പിന്നാലെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പുരസ്കാര പ്രഖ്യാപനം കാരണമായി. ഇന്ദ്രൻസിനും ഹോം എന്ന സിനിമയ്ക്കും അവാർഡുകൾ ലഭിക്കാത്തതിലാണ് പ്രതിഷേധം ശക്തമാകുന്നത്. ഹോമിന്റെ നിർമാതാവ് വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസ് കൊണ്ടാണോ ചിത്രം ഒഴിവാക്കിയതെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഈ ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ് ചലച്ചിത്ര അക്കാദമിയും ജൂറിയും. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത്.
"ഈ ചോദ്യം ചോദിക്കേണ്ടത് എന്നോടല്ല. ചലച്ചിത്ര അക്കാദമി ചെയർമാനാണെങ്കിലും ജൂറി ചെയർമാനല്ല. ജൂറിയുടെ തീരുമാനമാണിത്. ഹോം എന്ന സിനിമ കണ്ട് ഇന്ദ്രൻസിനെ വിളിച്ച് സംസാരിച്ചിരുന്നു. അതെന്റെ വ്യക്തിപരമായ കാര്യമാണ്. എന്റെ വ്യക്തിപരമായ കാര്യങ്ങൾ പ്രതിഫലിപ്പിക്കാനുള്ള ഇടമല്ല ചലച്ചിത്ര ജൂറി എന്നത്. എനിക്ക് അതിനകത്ത് റോളില്ല", എന്നാണ് രഞ്ജിത്ത് പറഞ്ഞത്. മികച്ച ജനപ്രിയ ചിത്രമായി ഹൃദയത്തെ തെരഞ്ഞെടുത്തതിലും വിമർശനം ഉയരുന്നുണ്ട്.
'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല'; അവാര്‍ഡ് വിവാദത്തില്‍ ഇന്ദ്രന്‍സ്
അതേസമയം, ‘ഹോം’ സിനിമയുടെ നിർമാതാവ് പീഡനക്കേസിൽപെട്ട വിവരം ഇന്നാണ് അറിയുന്നതെന്നും ആ വിവാദം സംസ്ഥാന സിനിമ അവാർഡ് നിർണയത്തെ സ്വാധീനിച്ചിട്ടില്ലെന്നും ജൂറി ചെയർമാൻ സയിദ് അഖ്തർ മിർസ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മികച്ച നടനെ തിരഞ്ഞെടുക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. രണ്ടു വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളെ അസാമാന്യ മികവോടെയാണു ബിജു മേനോനും ജോജു ജോർജും അവതരിപ്പിച്ചതെന്നും മിർസ പറഞ്ഞിരുന്നു.
'ജനഹൃദയങ്ങളിലെ മികച്ച നടന്‍'; ഇന്ദ്രന്‍സിന്റെ ഫേസ്ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം
വലിയ പ്രീ-റിലീസ് ഹൈപ്പ് ഒന്നുമില്ലാതെ ഒരു കൊച്ചു ചിത്രമായി വന്ന് പ്രേക്ഷകരുടെ മനംകവര്‍ന്ന സിനിമയായിരുന്നു 'ഹോം'. സാങ്കേതിക പരിജ്ഞാനം കുറഞ്ഞ, കുടുംബത്തിനുള്ളിലെങ്കിലും മക്കളോടുള്ള ജനറേഷന്‍ ഗ്യാപ്പിന്‍റെ വിഷമത നേരിടുന്ന ഒരു മധ്യവര്‍ഗ്ഗ കടുംബനാഥനായിരുന്നു ഇന്ദ്രന്‍സിന്‍റെ കേന്ദ്ര കഥാപാത്രം. ഒലിവര്‍ ട്വിസ്റ്റ് എന്നാണ് ഈ കഥാപാത്രത്തിന്‍റെ പേര്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍ കെ ഗഫൂര്‍, കൈനകരി തങ്കരാജ്, ജോണി ആന്‍റണി, കെപിഎസി ലളിത, വിജയ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രത്തെ പ്രശംസിച്ച് മറുഭാഷകളില്‍ നിന്നടക്കം നിരവധി സിനിമാപ്രവര്‍ത്തകരും എത്തിയിരുന്നു.
മികച്ച ചിത്രം- ആവാസവ്യൂഹം ( സംവിധായകന്‍- കൃഷാന്ദ് ആര്‍ കെ )
മികച്ച സംവിധായകന്‍- ദിലീഷ് പോത്തന്‍
മികച്ച രണ്ടാമത്തെ ചിത്രം- ചവിട്ട്, നിഷിദ്ദോ
മികച്ച നടൻ-ബിജു മേനോൻ (ആര്‍ക്കറിയാം), ജോജു ജോർജ്ജ് (നായാട്ട്, മധുരം)
മികച്ച നടി- രേവതി ( ഭൂതകാലം)
മികച്ച കഥാകൃത്ത് - ഷാഹീ കബീർ (നായാട്ട്)
മികച്ച കുട്ടികളുടെ ചിത്രം -കാടകലം (സംവിധായകന്‍ സഖില്‍ രവീന്ദ്രന്‍)
സ്വഭാവ നടി- ഉണ്ണിമായ ( ജോജി)
സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള)
മികച്ച ബാലതാരം- മാസ്റ്റര്‍ ആദിത്യന്‍ (നിറയെ തത്തകളുള്ള മരം)
മികച്ച ബാലതാരം- സ്നേഹ അനു ( തല)
മികച്ച വിഷ്വല് എഫ്ക്ട്- മിന്നല്‍ മുരളി( ആന്‍ഡ്രൂസ്)
മികച്ച ചലച്ചിത്ര ഗ്രന്ഥം- ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന്‍ - കൃഷ്ണേന്ദു കലേഷ്
മികച്ച ജനപ്രിയ ചിത്രം- ഹൃദയം
മികച്ച തിരക്കഥാകൃത്ത് - പ്രശാന്ത് ആർ കെ (ആവാസവ്യൂഹം)
മികച്ച തിരക്കഥ (അഡാപ്റ്റേഷൻ) - ശ്യാം പുഷ്കരൻ (ജോജി)
മികച്ച നൃത്തസംവിധാനം - അരുൺ ലാൽ
ഡബ്ബിംഗ് ആർട്ടിസ്റ്റ്- ദേവി എസ്
മികച്ച ഡബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - അവാർഡിന് അർഹമായ പ്രകടനമില്ല
വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
മേക്കപ്പ് അപ്പ് - രഞ്ജിത് അമ്പാടി - (ആർക്കറിയാം)
ശബ്ദമിശ്രണം - ജസ്റ്റിൻ ജോസ് (മിന്നൽ മുരളി)
സിങ്ക് സൗണ്ട്- അരുൺ അശോക്, സോനു കെ പി
കലാ സംവിധായകൻ- എവി ഗേകുൽദാസ്
മികച്ച ഗായിക- സിതാര കൃഷ്ണ കുമാർ
മികച്ച ഗായകന്‍- പ്രദീപ് കുമാര്‍ ( മിന്നല്‍ മുരളി)
സംഗീത സംവിധയാകൻ - ഹിഷാം അബ്ദുൽ വഹാബ് (ഹൃദയം)
പശ്ചാത്തല സംഗീതം - ജസ്റ്റിൻ വർഗീസ് (ജോജി)
ഗാനരചന - ബി കെ ഹരിനാരായണൻ ( കാടകലം)
തിരക്കഥ- ശ്യാംപുഷ്കർ
എഡിറ്റര്‍- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ ( നായാട്ട്)
മികച്ച ഛായാഗ്രാഹകന്‍- മധു നീലകണ്ഠന്‍ ( ചുരുളി)
മികച്ച ചിത്രസംയോജകൻ - മഹേഷ് നാരായണൻ, രാജേഷ് രാജേന്ദ്രൻ (നായാട്ട്)
മികച്ച കലാസംവിധായകൻ - എ.വി.ഗോകുൽദാസ് (തുറമുഖം)
മികച്ച സിങ്ക് സൗണ്ട് - അരുൺ അശോക്, സോനു
മികച്ച ശബ്ദരൂപകൽപ്പന - രംഗനാഥ് രവി (ചുരുളി)
മികച്ച പ്രൊസസിംഗ് ലാബ്/കളറിസ്റ്റ് - വിജു പ്രഭാകർ (ചുരുളി)
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത്ത് അമ്പാടി (ആർക്കറിയാം)
മികച്ച വസ്ത്രാലങ്കാരം - മെൽവി ജെ (മിന്നൽ മുരളി)
സ്ത്രീ/ട്രാൻസ്ജെൻഡർ വിഭാഗത്തിനുള്ള പ്രത്യേക പുരസ്കാരം - നേഹ. എസ് (അമ്പലം)
ചലച്ചിത്ര ലേഖനം - മലയാള സിനിമയിലെ ആണൊരുത്തന്മാര്‍/ ജിതിൻ കെ സി