'ഗോളം' നായകന്‍ വീണ്ടും; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' വരുന്നു

Published : Nov 02, 2024, 02:00 PM IST
'ഗോളം' നായകന്‍ വീണ്ടും; 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള' വരുന്നു

Synopsis

ഇന്ദ്രൻസ്, ജോണി ആന്‍റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള തുടങ്ങിയവരും

പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ഗോളം എന്ന ചിത്രത്തിന് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന പുതിയ ചിത്രം യുണൈറ്റഡ് കിങ്ഡം ഓഫ് കേരളയുടെ ടൈറ്റിൽ പോസ്റ്റർ എത്തി. ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ഹിറ്റ്‌ ‌ ചിത്രത്തിന് ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ & സജീവ് നിർമ്മിക്കുന്ന ചിത്രത്തിൽ പൂയപ്പള്ളി ഫിലിംസിന്‍റെ അലക്സാണ്ടർ മാത്യു സഹനിർമ്മാതാവാണ്. 
 
ഇന്ദ്രൻസ്, ജോണി ആന്റണി, മനോജ്‌ കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ്‌ കെ യു എന്നിങ്ങനെ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. കൂടാതെ സംവിധായകൻ അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഈരാറ്റുപേട്ട, എറണാകുളം, തിരുവനന്തപുരം, ചെന്നൈ, ഗുണ്ടൽപ്പെട്ട് തുടങ്ങി നിരവധി സ്ഥലങ്ങളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ റിലീസിംഗ് ജോലികൾ പുരോഗമിക്കുന്നു.

സിനോജ് പി അയ്യപ്പൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് രാജേഷ് മുരുകേശൻ ആണ്. ശബരീഷ് വർമ്മ ഗാന രചനയും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹാരിസ് ദേശം. പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, കലാസംവിധാനം സുനിൽ കുമാരൻ, സംഘട്ടനം ഫീനിക്സ് പ്രഭു, ചമയം ഹസൻ വണ്ടൂർ, വസ്ത്രാലങ്കാരം മെൽവി ജെ,  നിശ്ചല ഛായാഗ്രഹണം ബിജിത്ത് ധർമ്മടം, പിആർഒ എ എസ് ദിനേശ്.

ALSO READ : ഇന്ദ്രന്‍സിനൊപ്പം ജാഫര്‍ ഇടുക്കി; 'ഒരുമ്പെട്ടവന്‍' മോഷന്‍ പോസ്റ്റര്‍ എത്തി

PREV
Read more Articles on
click me!

Recommended Stories

'ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം'; 'പേട്രിയറ്റ്' ലൊക്കേഷനിൽ നിന്നും മമ്മൂട്ടി
'നെഗറ്റീവ് ഇമേജുള്ള സ്ത്രീകളോട് സമൂഹത്തിന് പ്രശ്‌നമുണ്ട്..'; തുറന്നുപറഞ്ഞ് നിഖില വിമൽ