രൺവീർ സിം​​ഗ് വെള്ളിത്തിരയിലെ അഭിനന്ദനാകണം, സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

Published : Mar 05, 2019, 06:24 PM ISTUpdated : Mar 05, 2019, 06:37 PM IST
രൺവീർ സിം​​ഗ് വെള്ളിത്തിരയിലെ അഭിനന്ദനാകണം, സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു

Synopsis

ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിരവധിയാളുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്.

ദില്ലി: ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതം സിനിമയാകുമ്പോൾ ആരായിരിക്കും വെള്ളിത്തിരയിൽ അഭിനന്ദനെ അവതരിപ്പിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേഷകർ. ചിത്രത്തിൽ അഭിനയിക്കുന്നതിന് നിരവധി താരങ്ങളുടെ പേരുകൾ നിർദ്ദേശിച്ച് ആരാധകർ രം​ഗത്തെത്തുന്നുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത് നടൻ രൺവീർ സിം​ഗിന്റെ പേരാണ്.  
 
വെള്ളിത്തിയിൽ രൺവീർ സിം​​ഗ് അഭിനന്ദനെ അവതരിപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. രൺവീർ സിം​ഗാണ് അഭിനന്ദനായി എത്തുന്നതെങ്കിൽ ചിത്രം ഉറപ്പായും കണ്ടിരിക്കുമെന്നും ആരാധകർ പറയുന്നു. 

രാജ്യ സ്‌നേഹം ആസ്പദമാക്കിയിട്ടുള്ള സിനിമകള്‍ക്ക് ആരാധകരേറെയാണ്. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 
‘ഉറി’ എന്ന ബോളിവുഡ് ചിത്രം അതിനുദാഹരണമാണ്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുന്ന ഈ സന്ദർഭത്തിൽ പുതിയ ചിത്രങ്ങൾ ഒരുക്കാനുള്ള തിരക്കിലാണ് ചലച്ചിത്രലോകം. ഭീകരാക്രമണം, അഭിനന്ദനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത സംഭവമടക്കം സിനിമയാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർ‌ട്ട്. 

ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിരവധിയാളുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്
'മലയാള സിനിമയിൽ താങ്കളെപ്പോലെ മറ്റൊരു ജനുവിൻ വ്യക്തിയെ എനിക്കറിയില്ല'; കുറിപ്പ് പങ്കുവച്ച് വിന്ദുജ മേനോൻ