83 ഫസ്റ്റ്ക്ക് ലുക്ക് പുറത്തിറങ്ങി; 1983 ല ഇന്ത്യന്‍ ഹീറോകളുടെ തനിപകര്‍പ്പുകള്‍; അത്ഭുതപ്പെട്ട് സിനിമ ലോകം

By Web TeamFirst Published Jan 26, 2020, 8:52 AM IST
Highlights

ചടങ്ങില്‍ 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ഇന്ത്യന്‍ ത്രിവര്‍ണ്ണ കൊടിയുടെ പാശ്ചത്തലത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന കപില്‍ ദേവിന്‍റെ കഥാപാത്രം മധ്യത്തില്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചെന്നൈ: 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി എടുത്ത 83 എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റലുക്ക് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ചടങ്ങില്‍ കമലാഹാസന്‍ മുഖ്യഅതിഥിയായിരുന്നു. ചടങ്ങില്‍ കപില്‍ ദേവ് അടക്കമുള്ള 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും പങ്കെടുത്തു.

ചടങ്ങില്‍ 1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി. ഇന്ത്യന്‍ ത്രിവര്‍ണ്ണ കൊടിയുടെ പാശ്ചത്തലത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന കപില്‍ ദേവിന്‍റെ കഥാപാത്രം മധ്യത്തില്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരോ താരവും അവര്‍ അവതരിപ്പിച്ച 83ലെ താരത്തിന്‍റെ ട്രേഡ് മാര്‍ക്ക് പോസിലാണ് പോസ്റ്ററില്‍ കാണപ്പെടുന്നത്.

രണ്‍വീര്‍ കപില്‍ ദേവിനെ അവതരിപ്പിക്കുമ്പോള്‍, ഗവാസ്കറായി എത്തുന്നത് താഹീര്‍ രാജാണ്. ജീവയാണ് എസ്.ശ്രീകാന്തായി എത്തുന്നത്. സാക്വിബ് സലീം അമര്‍നാഥ് ആകുന്നു. ജതിന്‍ സരണയാണ് യശ്പാല്‍ ശര്‍മ്മയെ അവതരിപ്പിക്കുന്നത്. ചിരാഗ് പാട്ടീല്‍ ആണ് സന്ദീപ് പാട്ടീലായി അവതരിക്കുന്നത്. ദിന്‍കര്‍ ശര്‍മ്മയാണ് കീര്‍ത്തി ആസാദ്, നിശാന്ത് ദാഹിയ ആണ് റോജര്‍ ബിന്നി, ഹാര്‍ദ്ദി സന്ധുവാണ് മദന്‍ലാല്‍, ഷാഹില്‍ കട്ടാര്‍  സയിദ്ദ് കിര്‍മ്മാനിയാകുന്നു,  ആമി വിര്‍ക്ക് ബല്‍ബീന്ദര്‍ സിംഗ് സന്ധുവായി എത്തുന്നു, ദാഹിയ കര്‍വ രവിശാസ്ത്രിയാകുന്നു, ആദിയത്ത് വെങ്സര്‍ക്കാര്‍ ആകുന്നു. ആര്‍ ബദ്രി സുനില്‍ വില്‍സണ്‍ ആകുമ്പോള്‍, പങ്കജ് ത്രിപാഠിയാണ് പിആര്‍ മാന്‍ സിംഗ് ആകുന്നത്.

തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ദീപിക പാദുക്കോണ്‍ ചിത്രത്തില്‍ റോമി ദേവി എന്ന വേഷം അവതരിപ്പിക്കുന്നു. ഏപ്രില്‍ 10, 2020 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

click me!