'ദീപികയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കണം', ആഗ്രഹം തുറന്നുപറഞ്ഞ് രണ്‍വീര്‍ സിംഗ്

Published : Sep 29, 2022, 08:49 PM IST
'ദീപികയുമായി വീണ്ടും ഒന്നിച്ച് അഭിനയിക്കണം', ആഗ്രഹം തുറന്നുപറഞ്ഞ് രണ്‍വീര്‍ സിംഗ്

Synopsis

ദീപികയ്‍ക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നുവെന്ന് രണ്‍വീര്‍ സിംഗ്.

ബോളിവുഡില്‍ ഏറ്റവും ആരാധകരുള്ള താര ദമ്പതിമാരാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാൻ ശ്രമിക്കാറുള്ള രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുക്കോണിന്റെയും ഓഫ് സ്‍ക്രീൻ കെമിസ്‍ട്രി ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. വെള്ളിത്തിരിയില്‍ ഇരുവരും നായികാനായകൻമാരായി ഹിറ്റുകളുമുണ്ട്. ദീപിക പദുക്കോണുമായി വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കാനുള്ള ആഗ്രഹം ഒരു പൊതുവേദിയില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് രണ്‍വീര്‍ സിംഗ്.

ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങിയത് 2022ലാണ്. അതിനാല്‍ ഞങ്ങള്‍ ഒന്നിച്ചുള്ള പത്താം വര്‍ഷമാണ് 2022. വീണ്ടും ഒന്നിച്ച് സ്‍ക്രീൻ പങ്കിടണമെന്ന് ആഗ്രഹിക്കുന്നു. 2014- 2015 കാലഘട്ടത്തിലാണ് ദീപികയ്‍ക്കൊത്ത് ഒരു മികച്ച വേഷം ചെയ്‍തത്. വ്യക്തി എന്ന നിലയിലും അഭിനേതാക്കള്‍ എന്ന നിലയിലും ഞങ്ങള്‍ രണ്ടും പേര്‍ക്കും വലിയ പരിണാമം ഉണ്ടായിട്ടുണ്ട്. അവള്‍ക്കൊപ്പം വീണ്ടും അഭിനയിക്കുക എന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു.  അതിനുള്ള അവസരം ലഭിക്കുമെന്ന് കരുതുന്നതായും രണ്‍വീര്‍ സിംഗ് പറഞ്ഞു.

സഞ്‍ജയ് ലീല ഭൻസാലി സംവിധാനം ചെയ്‍ത് 2015ല്‍ പ്രദര്‍ശനത്തിന് എത്തിയ 'ബജിറാവു മസ്‍താനി' എന്ന ചിത്രത്തില്‍ രണ്‍വീര്‍ സിംഗു ദീപിക പദുക്കോണുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ചിത്രം വലിയ ഹിറ്റുമായിരുന്നു. ഭൻസാലിയുടെ തന്നെ 'പത്മാവതി'ല്‍ ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായപ്പോള്‍ രണ്‍വീര്‍ സിംഗും പ്രധാനപ്പെട്ട വേഷത്തിലുണ്ടായിരുന്നു. കപില്‍ ദേവായി രണ്‍വീര്‍ സിംഗ് വേഷമിട്ട '83' എന്ന സിനിമയില്‍ ഭാര്യ കഥാപാത്രമായി ദീപിക പദുക്കോണ്‍ അഭിനയിച്ചിരുന്നു.

'ഗെഹരായിയാം' എന്ന ചിത്രമാണ് ദീപിക പദുക്കോണ്‍ അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ശകുൻ ബത്ര സംവിധാനം ചെയ്‍ത ചിത്രത്തില്‍ ദീപികയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'ജയേഷ്ഭായി ജോര്‍ദാര്‍' ആയിരുന്നു രണ്‍വീര്‍ സിംഗ് അഭിനയിച്ച് അവസാനമായി പ്രദര്‍ശനത്തിന് എത്തിയത്. ദിവ്യാംഗ് ഥക്കര്‍ സംവിധാനം ചെയ്‍ത ചിത്രം അത്ര വിജയമായിരുന്നില്ല.

Read More : 'ദേവദൂതര്‍ പാടി',വീണ്ടും ചുവടുവെച്ച് ചാക്കോച്ചൻ, കുസൃതികളുമായി മകൻ- വീഡിയോ
www.asianetnews.com/entertainment-news/kunchacko-boban-share-devadoothar-paadi-dance-video-with-son-riyjr7

 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചിത്രീകരിച്ചത് പൂര്‍ണ്ണമായും ഐ ഫോണില്‍; 'പഗിട കളി' തിയറ്റര്‍ റിലീസിന്
സായ് പല്ലവി കൊള്ളില്ല ! 'സീത സുന്ദരിയും ഭയങ്കര ​ഗ്രേസുമുള്ള സ്ത്രീ', രാമായണ ഫോട്ടോയ്ക്ക് വിമർശനം, പിന്നാലെ ട്വിസ്റ്റ്