റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, അസൗകര്യങ്ങളെ തുടർന്ന് വിവാഹം വീട്ടിലേക്ക് മാറ്റും

Published : Feb 24, 2026, 06:54 AM IST
Rapper Vedan

Synopsis

സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത. സബ് രജിസ്റ്റർ വീട്ടിലേക്ക് എത്തി വിവാഹ രജിസ്റ്ററിൽ വധൂവരന്മാരെ കൊണ്ട് ഒപ്പിടിക്കും എന്നാണ് സൂചന.

തൃശൂർ: റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും. മഞ്ചേരി സ്വദേശിയും എഴുത്തുകാരിയുമായ നവമി ലതയാണ് വധു. തൃശ്ശൂർ ഓഫീസിൽ ആണ് വിവാഹത്തിനുള്ള അപേക്ഷ നൽകിയിരിക്കുന്നത്. ദീർഘകാലമായി ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. സബ് രജിസ്റ്റർ ഓഫീസിൽ വിവാഹം നടത്തുമ്പോൾ ഉണ്ടാകുന്ന അസൗകര്യങ്ങളെ തുടർന്ന് വേടന്റെ തൃശൂരിലെ വീട്ടിൽ വച്ച് വിവാഹം നടത്താനാണ് സാധ്യത. സബ് രജിസ്റ്റർ വീട്ടിലേക്ക് എത്തി വിവാഹ രജിസ്റ്ററിൽ വധൂവരന്മാരെ കൊണ്ട് ഒപ്പിടിക്കും എന്നാണ് സൂചന. അങ്ങനെയെങ്കിൽ 10 മണിക്ക് മുൻപായിട്ട് ആയിരിക്കും ചടങ്ങുകൾ നടക്കുക. വധുവിന്റെ ബന്ധുക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് ചെറിയതോതിലുള്ള വിവാഹ സൽക്കാരം ക്രമീകരിച്ചിട്ടുള്ളത്. ഭരണഘടനയെ സാക്ഷിയാക്കിയാണ് വിവാഹമെന്ന്‌ വേടൻ എഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

140 ദിവസം നീണ്ട ചിത്രീകരണം; ആന്റണി വർഗീസിന്റെ 'കാട്ടാളന് ' പാക്കപ്പ്; ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിൽ
ഗോവൻ അധോലോകം വിറപ്പിച്ച കർമാടി; യഷിനൊപ്പം കട്ടക്ക് നിൽക്കാൻ സുദേവ് നായരും