Syberian Colony : രതീഷ് കൃഷനും അപ്പാനി ശരത്തും നായകരായി 'സൈബീരിയൻ കോളനി'

Published : May 11, 2022, 06:16 PM IST
Syberian Colony : രതീഷ് കൃഷനും അപ്പാനി ശരത്തും നായകരായി  'സൈബീരിയൻ കോളനി'

Synopsis

വളരെ വ്യത്യസ്‍തമായ രീതിയിലാണ് ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും നടത്തിയത് (Syberian Colony).

രതീഷ് കൃഷ്‍ണൻ, ശരത്ത് അപ്പാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ്  'സൈബീരിയൻ കോളനി'. നവാഗതരായ ജിനു ജെയിംസ്, മാത്സൺ ബേബി  എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു ജെയിംസ്, മാത്സൺ ബേബി  എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. വളരെ വ്യത്യസ്‍തമായ രീതിയിലാണ് ചിത്രത്തിന്റെ പൂജയും ടൈറ്റില്‍ പ്രകാശനവും നടത്തിയത് (Syberian Colony).

'സൈബീരിയൻ കോളനി' എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ പ്രകാശനവും വ്യത്യസ്തമായ ശൈലികൊണ്ടും മികച്ച ഉദ്ദേശശുദ്ധികൊണ്ടും സാധാരണ സിനിമലോഞ്ചിംഗ് പരിപാടികളിൽ നിന്ന് വേറിട്ട ശ്രദ്ധ ആകർഷിച്ചു. പതിവ് പൂജ ചടങ്ങുകളുടെ ആഡംബരസ്വഭാവം ഒഴിവാക്കി അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒപ്പമാണ് സിനിമയുടെ അണിയറപ്രവർത്തകർ ടൈറ്റിൽ പ്രകാശനവും പൂജയും നടന്നത്. എറണാകുളത്ത് കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ആണ് ചടങ്ങ് നിർവഹിച്ചത്. നിഖിൽ കെ ഹരി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. എറണാകുളത്ത് കൂനമ്മാവിൽ സ്ഥിതി ചെയ്യുന്ന ഇവാഞ്ചൽ ആശ്രമത്തിലെ അന്തേവാസികൾക്കൊപ്പം ആണ് ചടങ്ങ് നിർവഹിച്ചത്. 

ഫ്രെയിം മേകേഴ്‍സ് എന്റര്‍ടെയ്ൻമെന്റ്‍സാണ് ചിത്രം നിര്‍മിക്കുന്നത്.  പ്രൊഡക്ഷൻ കൺട്രോളർ ഡെന്നി ഡേവിസ്. പ്രോജക്ട് കോ-ഓർഡിനെറ്റർ: റൂബി ജൂലിയറ്റ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, 

അഞ്‍ജലി റാവു ആണ് ചിത്രത്തിലെ നായിക. കലാസംവിധാനം ജെയ്‍സൺ ഔസേപ്പും അനന്തുരാജനും ചേർന്ന് നിർവഹിക്കുന്നു. പ്രശാന്ത് മാധവ് ഛായാഗ്രഹണം നിർവഹിക്കുന്നു. ടോണി തോമസിന്റതാണ് കഥ. സൗണ്ട് ഡിസൈനർ: രഞ്ചു, ഫിനാൻസ് കൺട്രോളർ: ജെറിൻ ജോൺസൺ കോഴിപാട്ട്, മേക്കപ്പ്: കൃഷ്‍ണകുമാർ, അസോസിയേറ്റ് ഡയറക്ടർ: അനന്തകൃഷ്‍ണൻ കെ എസ്, പബ്ലിസിറ്റി ഡിസൈൻ: ലിക്വിഡ്, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ്: മോനിഷ് മോഹൻ എന്നിവരാണ് മറ്റ് പ്രവർത്തകർ.

Read More : നായകൻ മഹേഷ് ബാബു, രാജമൗലി ചിത്രത്തിന്റെ പുതിയ വിവരങ്ങള്‍

രാജമൗലി സംവിധാനം ചെയ്‍ത ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'ആര്‍ആര്‍ആര്‍' ആണ്.  രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകുക മഹേഷ് ബാബുവാണ്. ഒരു ആക്ഷൻ ത്രില്ലര്‍ ഡ്രാമയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം പകുതിയോടെ ചിത്രം ആരംഭിക്കും.

വനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ചിത്രമെന്ന് തിരക്കഥാകൃത്തായ കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.  ഈ വര്‍ഷം മറ്റൊരു സിനിമയുടെ തിരക്കിലാണ് മഹേഷ് ബാബു. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു അഭിനയിക്കുന്നത്. അതില്‍ അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങാനാണ് രാജമൗലി ആലോചിക്കുന്നത് എന്ന് കെ വി വിജയേന്ദ്ര പ്രസാദ് പറഞ്ഞു.

മഹേഷ് ബാബു നായകനായുള്ള ചിത്രം 'സര്‍ക്കാരു വാരി പാട്ട' നാളെ റിലീസ് ചെയ്യാനിരിക്കുകയാണ്. കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്.  പരശുറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷ് ചിത്രം 'സര്‍ക്കാരു വാരി പാട്ട'യിലേതായി പുറത്തുവിട്ട 'കലാവതി' എന്ന ഗാനം വൻ ഹിറ്റായിരുന്നു. 

മൈത്രി മൂവി മേക്കേഴ്‍സും മഹേഷ് ബാബു എന്റര്‍ടെയ്‍ൻമെന്റ്‍സും ചേര്‍ന്നാണ് 'സര്‍ക്കാരു വാരി പാട്ട' നിര്‍മിക്കുക്കുന്നത്. കീര്‍ത്തി  സുരേഷിന് മികച്ച വേഷമാണ് 'സര്‍ക്കാരു വാരി പാട്ട'യിലെന്നാണ് നടിയെ സ്വാഗതം ചെയ്‍ത് മഹേഷ് ബാബു പറഞ്ഞത്. സമുദ്രക്കനി, വന്നേല കിഷോര്‍, സൗമ്യ മേനോൻ തുടങ്ങിയവര്‍ 'സര്‍ക്കാരു വാരി പാട്ട'യില്‍ അഭിനയിക്കുന്നു. 'സര്‍ക്കാരു വാരി പാട്ട'യെന്ന ചിത്രത്തിന്റെ മ്യൂസിക്കിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത് സരിഗമ തെലുങ്കാണ്.

മഹേഷ് ബാബു ചിത്രം 'സര്‍ക്കാരു വാരി പാട്ട' മെയ് 12ന് തിയറ്ററുകളില്‍ തന്നെയാണ് ചിത്രം റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാങ്ങളായത് ജൂനിയര്‍ എന്‍ടിആറും രാം ചരണുമായിരുന്നു. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന  'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചു. 1920കള്‍ പശ്ചാത്തലമാക്കുന്ന ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്.

ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' എന്ന ചിത്രവും 1000 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. ഹിന്ദി ഒഴികെയുള്ള പതിപ്പുകളുടെ സാറ്റലൈറ്റ് റൈറ്റ് സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ചാനലുകളിലാണ്. തെലുങ്ക് പതിപ്പ് സ്റ്റാര്‍ മായിലും തമിഴ് പതിപ്പ് സ്റ്റാര്‍ വിജയിലും മലയാളം പതിപ്പ് ഏഷ്യാനെറ്റിലും കന്നഡ പതിപ്പ് സ്റ്റാര്‍ സുവര്‍ണ്ണയിലും പ്രദര്‍ശിപ്പിക്കും.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഞാന്‍ വിവാഹിതയാണ്, നീ ഇപ്പോഴും ഹോംവര്‍ക്ക് സ്‌റ്റേജിലും..'; കൗമാരക്കാരന്റെ വിവാഹാഭ്യർത്ഥനയ്ക്ക് മറുപടിയുമായി അവന്തിക
ഗായിക എസ്. ജാനകിയുടെ ഏക മകൻ മുരളി കൃഷ്ണ അന്തരിച്ചു