Kaaliyan : 'കെജിഎഫ്' സംഗീത സംവിധായകൻ കേരളത്തിന്റെ കളരിയിൽ

Published : Jul 25, 2022, 09:59 PM ISTUpdated : Jul 25, 2022, 10:01 PM IST
Kaaliyan : 'കെജിഎഫ്' സംഗീത സംവിധായകൻ കേരളത്തിന്റെ കളരിയിൽ

Synopsis

മഹേഷിന്റെ നേതൃത്വത്തിൽ നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് രവി ബസ്‌റൂർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. 

ഴയ തെക്കൻ ദേശത്തെ വീരയോദ്ധാക്കളുടെ കഥ പറയുന്ന 'കാളിയൻ'(Kaaliyan) എന്ന പൃഥ്വിരാജ്(Prithviraj) ചിത്രത്തിന്റെ സംഗീത ചർച്ചകൾക്കായി തിരുവനന്തപുരത്തെത്തിയ രവി ബസ്‌റൂർ ആയോധനകലയിലെ കേരളീയ താളങ്ങൾ തേടി കളരിപരിശീലന കേന്ദ്രം സന്ദർശിച്ചു. കാളിയന്റെ സംവിധായകൻ കൂടിയായ ഡോ. മഹേഷിന്റെ നേതൃത്വത്തിൽ നേമത്ത് പ്രവർത്തിക്കുന്ന അഗസ്ത്യം കളരിയിലാണ് രവി ബസ്‌റൂർ അപ്രതീക്ഷിത സന്ദർശനം നടത്തിയത്. 

കാളിയൻ സിനിമയിൽ തെക്കൻ കളരി സമ്പ്രദായത്തിലുള്ള പയറ്റുകൾക്ക് സവിശേഷ സ്ഥാനമുണ്ട്. വേണാടും മധുര സാമ്രാജ്യവുമായുള്ള പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈ പ്രത്യേകത മനസ്സിലാക്കിയ രവി ബസ്‌റൂർ കളരിപ്പയറ്റ് കാണാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. അഗസ്ത്യത്തിലെ പഠിതാക്കൾ അവതരിപ്പിച്ച അഭ്യാസമുറകൾ ആവേശത്തോടെ കണ്ടിരുന്ന രവി ബസ്‌റൂർ കളരി ഗുരുക്കൾ കൂടിയായ മഹേഷിനോട് വിശദാംശങ്ങൾ ചോദിച്ച് മനസ്സിലാക്കി.

കാളിയന്റെ തിരക്കഥാകൃത്ത് ബി ടി അനിൽകുമാർ, നിർമ്മാതാവ് രാജീവ് ഗോവിന്ദൻ എന്നിവരും ബസ്‌റൂറിനൊപ്പം ഉണ്ടായിരുന്നു. കളരി സംഘങ്ങൾക്കൊപ്പം ഫോട്ടോ എടുത്ത ശേഷം വീണ്ടും കാണാം എന്ന വാക്കുകളോടെയാണ് രവി ബസ്‌റൂർ മടങ്ങിയത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ രവി ബസ്‌റൂറിന് സിനിമയിൽ കാളിയനാവുന്ന പൃഥ്വിരാജാണ് കഥയും സന്ദർഭങ്ങളും വിശദീകരിച്ചു കൊടുത്തത്.

Kaaliyan : ഒരുങ്ങുന്നത് പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രം ; 'കാളിയ'നെ കുറിച്ച് സംവിധായകന്‍

മാധ്യമപ്രവർത്തകനായി എസ്. മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറിൽ ആരംഭിക്കും. നാല് വർഷങ്ങൾക്ക് മുമ്പാണ് കാളിയൻ പ്രഖ്യാപിച്ചതെങ്കിലും പലകാരണങ്ങൾ തുടർ പ്രവർത്തനങ്ങൾ നീണ്ടുപോകുക ആയിരുന്നു. സുജിത് വാസുദേവ് ആണ് ക്യാമറ. രാജീവ് ഗോവിന്ദൻ ആണ് ചിത്രത്തിന്റെ നിർമാണം. ദേശീയ അവാർഡ് ജേതാവ് ബഗ്ലൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. കോസ്റ്റ്യൂം സുജിത് സുധാകർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. മേക്കപ്പ് റോണക്സ് സേവ്യർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'തെരേസ സാമുവല്‍'; 'വലതുവശത്തെ കള്ളനി'ലൂടെ ലെനയുടെ തിരിച്ചുവരവ്
ഒറ്റ കട്ട് ഇല്ല! ക്ലീൻ യു സർട്ടിഫിക്കറ്റുമായി 'മാജിക് മഷ്റൂംസ്' 23 ന് തിയറ്ററുകളിൽ