രവി തേജയ്ക്കൊപ്പം അനശ്വര രാജൻ; 'ആർടി 78'ന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു

Published : Oct 11, 2026, 11:15 AM IST
Ravi Teja

Synopsis

രവി തേജയുടെ കരിയറിലെ 78-ാമത് ചിത്രത്തിന് 'തുലാഭാരം' എന്ന് പേരിട്ടു. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ഹൊറർ കോമഡി ചിത്രത്തിൽ പ്രിയങ്ക മോഹൻ, അനശ്വര രാജൻ, തരുൺ ഭാസ്കർ, ജെഡി ചക്രവർത്തി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

രവി തേജയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. തുലാഭാരം എന്നാണ് ചിത്രത്തിന്റെ പേര്. രവി തേജയുടെ കരിയറിലെ 78-ാമത് ചിത്രം കൂടിയാണ് തുലാഭാരം. ഇന്ന് നടന്ന പൂജാ ചടങ്ങിൽ അഭിനേതാക്കളും അണിയറപ്രവർത്തകരും പങ്കെടുത്തു. വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക മോഹൻ, അനശ്വര രാജൻ, തരുൺ ഭാസ്കർ, ജെഡി ചക്രവർത്തി കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രിഡ്ജ് പ്രൊഡക്ഷൻസ്' ബാനറിൽ ലക്ഷ്മണും ശ്രീനി റാവുവും ചേർന്നാണ് തുലാഭാരം നിർമിക്കുന്നത്. 2027 സമ്മർ റിലീസായി ചിത്രം തിയറ്ററിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. തുലാഭാ​രം ഒരു ഹൊറർ കോമഡി ചിത്രമെന്നാണ് സൂചന. വിവേക് സാ​ഗർ സം​ഗീതം ഒരുക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും വിവേക് ആത്രയയാണ്. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

അതേസമയം, ഇരുമുടി എന്ന ചിത്രമാണ് രവി തേജയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രം നിലവിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിം​ഗ് തുടരുകയാണ്. ഒരച്ഛൻ- മകൾ ബന്ധത്തിന്റെ വൈകാരികതയാണ് ഇരുമുടി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. സായ് കുമാർ, അജയ് ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക, മീസാല ലക്ഷ്മൺ, രാജ്കുമാർ കാസിറെഡ്ഡി, രമണ ഭാർഗവ്, കിഷോർ കാഞ്ചേരപാലെം, കാർത്തിക് അഡുസുമല്ലി, മഹേഷ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം: ശിവ നിർവാണ, നിർമാതാക്കൾ: നവീൻ യെർനേനി, വൈ രവിശങ്കർ, ബാനർ: മൈത്രി മൂവി മേക്കേഴ്‌സ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, ഛായാഗ്രഹണം: വിഷ്ണു ശർമ, പ്രൊഡക്ഷൻ ഡിസൈനർ: സാഹി സുരേഷ്, എഡിറ്റിങ്: പ്രവീൺ പുഡി, സ്‌ക്രിപ്റ്റ് കോ-ഓർഡിനേറ്റർ: നരേഷ് ബാബു പി, കോ-ഡയറക്ടർ: സുരേഷ്, മേക്കപ്പ്: ശ്രീനിവാസ് രാജു, വസ്ത്രാലങ്കാരം: രാജേഷ്, പോസ്റ്റർ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

മമിത ബൈജു- വിഷ്ണു വിശാൽ ചിത്രം 'ഇരണ്ടു വാനം' റിലീസ് നീട്ടി
'മോനെ സന്തോഷേ ഇത് ഷോ ഓഫിനുള്ള സ്ഥലമല്ല, നിന്റെ ഷോ ഹൗസിനകത്ത് വേണ്ട..'; താഷിക്ക് മുന്നറിയിപ്പ് നൽകി മോഹൻലാൽ