
ഒരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയൊരു കാര്യമാണ്. ഈ പ്രേക്ഷ പ്രതികരണമാണ് സിനിമയുടെ ജയ-പരാജയങ്ങൾ തീരുമാനിക്കുന്നത്. ഈ ട്രെന്റാണ് മലയാള സിനിമ ഇപ്പോൾ പിന്തുടരുന്നതും. അത്തരത്തിൽ സൂപ്പർ താരങ്ങളൊന്നും ഇല്ലാതെ എത്തി, പ്രേക്ഷ- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നഹാസ് ഹിദായത്ത് ആണ് ആർഡിഎക്സ് സംവിധാനം ചെയ്തത്.
ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് ആയിരുന്നു ആർഡിഎക്സ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഒപ്പം വന്നവരെയും പിന്നീട് വന്നവരെയും പിന്തള്ളിക്കൊണ്ട് ആർഡിഎക്സ് വിജയഗാഥ രചിച്ചു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഒടുവിൽ ഇടം നേടി. ഇപ്പോഴിതാ ആർഡിഎക്സ് റിലീസ് ചെയ്തിട്ട് അൻപതാം ദിവസം പിന്നിടുകയാണ്. ഈ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവച്ചു.
ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഫൈറ്റ് സീനുകൾ, ഫൈറ്റ് പ്രാക്ടീസുകൾ, ഷൂട്ടിംഗ് തുടങ്ങി എല്ലാ രംഗങ്ങളും ഉൾക്കൊള്ളിച്ചുള്ളതാണ് വീഡിയോ. ഷെയ്നും ആന്റണിയും നീരജും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. "ഈ നാഴികക്കല്ല് ആഘോഷിക്കാൻ ലൊക്കേഷനിലേക്ക് ഒരു തിരിഞ്ഞു നോട്ടം. ഞങ്ങളുടെ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി!", എന്ന കുറിപ്പോടെ ആണ് ഇവർ വീഡിയോ ഷെയർ ചെയ്തത്.
റോബർട്ട്, റോണി, സേവ്യർ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കെഴുത്താണ് ആർഡിഎക്സ്. ഈ മൂന്ന് പേരിലൂടെയും ആണ് ചിത്രം മുന്നോട്ട് പോകുന്നത്. സമീപകാലത്ത് മലയാളത്തിൽ ഇറങ്ങിയ മികച്ചൊരു അടിപ്പടം എന്ന് പ്രേക്ഷകർ വിലയിരുത്തിയ ചിത്രത്തിൽ ബാബു ആന്റണി, ലാൽ, ഐമ, മഹിമ, വിഷ്ണു അഗസ്ത്യ, മാലാ പാർവതി തുടങ്ങി നിരവധി പേർ അണിനിരന്നിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ആർഡിഎക്സ് ഒടിടിയിൽ എത്തിയിരുന്നു.
അഭിനയത്തിൽ ട്രിപ്പിൾ സെഞ്ച്വറിയടിച്ച് മുകേഷ്; ഹെലൻ ടീം ഒരുക്കുന്ന ‘ഫിലിപ്സ്’ ടീസർ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ