
കൊച്ചി: എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് മഞ്ഞുമ്മൽ ബോയ്സ് യഥാര്‍ത്ഥ കഥയിലെ ഹീറോ സിജോ ഡേവിസ്. മഞ്ഞുമ്മലില്‍ വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജെ ഷൈൻ ടീച്ചര്‍ക്കൊപ്പം തുറന്ന ജീപ്പില്‍ സിജോയുമുണ്ടായിരുന്നു. ഷൈൻ ടീച്ചര്‍ തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചത്. റിയല്‍ മഞ്ഞുമ്മൽ ബോയ്സിലെ റിയല്‍ ഹീറോ സിജു ഡേവിസിനൊപ്പം എന്ന് കുറിച്ച് കൊണ്ട് ഷൈൻ ടീച്ചര്‍ ചിത്രങ്ങൾ പങ്കുവെച്ചത്.
മലയാള സിനിമയുടെ തലവര മാറ്റിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. 200 കോടി ക്ലബ് എന്ന സ്വപ്ന നേട്ടം സ്വന്തമാക്കിയ സിനിമ സംവിധാനം ചെയ്തത് ചിദംബരം ആയിരുന്നു. കേരളത്തിന് പുറമെ ഇതര ഭാഷകളിലും കസറിയ ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിച്ച് സ്വീകാര്യത വളരെ വലുതാണ്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥയാണ് ഈ സര്‍വൈവൽ ചിത്രം പറഞ്ഞത്.
2006ൽ കൊടെക്കനാലിലെ ഗുണകേവിൽ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലിൽ നിന്നും പോയ യുവാക്കളുടെ യഥാർത്ഥ അനുഭവം അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്സ്'. സിനിമയ്ക്കൊപ്പം മഞ്ഞുമ്മലിലെ യഥാര്‍ത്ഥ ഹീറോകളും അവരുടെ സൗഹൃദവുമെല്ലാം ചര്‍ച്ച ചെയ്യപ്പെട്ടു. ഗുണകേവില്‍ അകപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനായി സിജോ ആയിരുന്നു ഇറങ്ങിയത്. സിനിമയില്‍ സിജോ ആയി എത്തിയത് സൗബിൻ ഷാഹിറായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...