'എന്തു ക്യാപ്ഷനിടും?', ഫോട്ടോ പങ്കുവെച്ച് റീനു മാത്യൂസ്

Web Desk   | Asianet News
Published : Aug 13, 2021, 03:32 PM IST
'എന്തു ക്യാപ്ഷനിടും?', ഫോട്ടോ പങ്കുവെച്ച് റീനു മാത്യൂസ്

Synopsis

എന്ത് ക്യാപ്ഷനിടുമെന്നാണ് ഫോട്ടോ പങ്കുവെച്ച് റീനു മാത്യൂസ് ചോദിക്കുന്നത്.

മമ്മൂട്ടിയുടെ ഇമ്മാനുവേല്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് റീനൂ മാത്യൂസ്.  മമ്മൂട്ടിയുടെ തന്നെ നായികയായി പ്രെയ്‍സ് ദ ലോര്‍ഡിലും അഭിനയിച്ചു. റീനു മാത്യൂസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപോഴിതാ റീനു മാത്യൂസിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

റീനു മാത്യൂസ് തന്നെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്ത് ക്യാപ്ഷൻ ഇടുമെന്ന് ആലോചിക്കുന്നു, നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നുമാണ് റീനു മാത്യൂസ് എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്തായാലും റീനു മാത്യൂസിന്റെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ലോര്‍ഡ് ലിംവിംഗ്‍സ്റ്റോണ്‍ 700 കണ്ടി എന്ന സിനിമയാണ് റീനു മാത്യൂസിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം.

കടുവയാണ്  റീനു മാത്യൂസ് ഇപോള്‍ അഭിനയിക്കുന്ന സിനിമ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

ഞാനും ഇരക്കൊപ്പമാണ്, തെറ്റ് ചെയ്യാത്തവർക്ക് നീതിയും കിട്ടണ്ടേ? : വീണ നായര്‍
2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ