സല്‍മാന്‍ ഖാന്‍ അറ്റ്ലി ചിത്രം 'പുനര്‍ജന്മ' കഥ; തെന്നിന്ത്യന്‍ സൂപ്പര്‍താരവും അഭിനയിക്കും ?

Published : Nov 23, 2024, 12:38 PM IST
സല്‍മാന്‍ ഖാന്‍ അറ്റ്ലി ചിത്രം 'പുനര്‍ജന്മ' കഥ; തെന്നിന്ത്യന്‍ സൂപ്പര്‍താരവും അഭിനയിക്കും ?

Synopsis

ഷാരൂഖ് ഖാൻ ചിത്രം ജവാൻ ഒരുക്കിയ അറ്റ്‌ലി, സൽമാൻ ഖാനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു. 

മുംബൈ: ഷാരൂഖ് ഖാനെ നായകനാക്കി കഴിഞ്ഞ‌വര്‍ഷത്തെ ഏറ്റവും വലിയ വിജയ ചിത്രം ജവാൻ ഒരുക്കിയ അറ്റ്‌ലി ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെ നായകനാക്കി ഒരു ചിത്രത്തിന് ഒരുങ്ങുകയാണ്. ഇപ്പോൾ സ്‌ക്രിപ്റ്റിംഗ് ഘട്ടത്തിലുള്ള ഈ പ്രോജക്റ്റിനെ പറ്റിയുള്ള അഭ്യൂഹങ്ങള്‍ ബോളിവുഡില്‍ ശക്തമാണ്. സൂപ്പര്‍താരങ്ങള്‍ക്ക് വന്‍ എലിവേഷന്‍ നല്‍കുന്ന അറ്റ്ലി ചിത്രങ്ങള്‍ പോലെ തന്നെ ഈ ചിത്രവും ഒരു സര്‍പ്രൈസായിരിക്കും എന്നാണ് പുതിയ വാര്‍ത്ത. 

സൽമാൻ-അറ്റ്‌ലി ചിത്രത്തെക്കുറിച്ചുള്ള രസകരമായ ഒരു അപ്ഡേറ്റാണ് ഇപ്പോള്‍ ചില ബോളിവുഡ് മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഈ ബിഗ് ബജറ്റ് പ്രോജക്റ്റ് രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളെ ബന്ധിപ്പിക്കുന്ന പുനര്‍ജന്മവുമായി ബന്ധപ്പെട്ട ആക്ഷന്‍ ചിത്രമാണ് എന്നാണ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിഷ്വൽസ് ഉള്ള ഒരു സാങ്കൽപ്പിക ലോകത്തിൽ നടക്കുന്ന പീരിയോഡിക് ദൃശ്യങ്ങള്‍ ചിത്രത്തിന്‍റെ പ്രത്യേകതയാണ് എന്നാണ് 123 തെലുങ്കിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. 

സൽമാൻ ഖാൻ ഒരു യോദ്ധാവിന്‍റെ വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുണ്ട്.  അതേ സമയം റിപ്പോർട്ടുകൾ അനുസരിച്ച് സൽമാൻ ഖാന്‍റെയും അറ്റ്‌ലിയുടെയും ചിത്രം മഗധീരയുടെ ലൈനിൽ ആയിരിക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 

ഒരു തെന്നിന്ത്യന്‍ സൂപ്പര്‍താരം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം മിക്കവാറും കമല്‍ഹാസനായിരിക്കും ഈ വേഷത്തില്‍ എന്നാണ് വിവരം. 2025 ല്‍ തന്നെ ഈ ചിത്രം തീയറ്ററില്‍ എത്തിക്കാനാണ് പദ്ധതിയെന്നാണ് വിവരം. ‍

എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദര്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ സല്‍മാന്‍ ഖാന്‍ അഭിനയിക്കുന്നത്. രശ്മിക മന്ദാന നായികയായി എത്തുന്ന ചിത്രം 2025 ഈദിനാണ് റിലീസ് ആകുന്നത്. ഇതും ഒരു ആക്ഷന്‍ ചിത്രമാണ് എന്നാണ് റിപ്പോര്‍ട്ട്. 

കങ്കുവയുടെ വന്‍ പരാജയം സൂര്യയ്ക്ക് കനത്ത തിരിച്ചടി ?; 350 കോടി പ്രൊജക്ട് പെട്ടിയിലായി !

ബജറ്റിന്‍റെ 8 ഇരട്ടി കളക്ഷന്‍! 31 വര്‍ഷത്തിന് ശേഷം ആ ഷാരൂഖ് ചിത്രത്തിന് രണ്ടാം ഭാഗമെന്ന് നിര്‍മ്മാതാവ്

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'പഴുത്'; 23 ന് തിയറ്ററുകളില്‍
'ന്നാ താൻ കേസ് കൊടി'ന് ശേഷം 'പെണ്ണും പൊറാട്ടും'; വീണ്ടും സോഷ്യൽ സറ്റയറുമായി സന്തോഷ് ടി കുരുവിള