മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം; പല താരങ്ങളും പ്രതിഫലം കുറയ്ക്കുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

By Web TeamFirst Published Sep 15, 2020, 2:53 PM IST
Highlights

മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മുൻപുള്ളതിനേക്കാൾ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും പ്രതിഫല വിവാദം. പ്രതിഫലം കുറയ്ക്കാൻ പല താരങ്ങളും തയ്യാറാകുന്നില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മുൻപുള്ളതിനേക്കാൾ തുക കൂടുതല്‍ ചോദിക്കുന്നവരുമുണ്ട്. പ്രതിഫലം കുറയ്ക്കാത്ത താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രൊജക്ട് വന്നാല്‍ അംഗീകാരം നല്‍കില്ലെന്നും സംഘടന പറഞ്ഞു.

ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ കണ്‍ട്രോളര്‍മാര്‍ ഉള്‍പ്പെടുന്ന ഫെഫ്ക സംഘടനയ്ക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത് അയച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു നിർമ്മാതാക്കളുടെ നിലപാട്.

കൊവിഡിനെ തുടർന്നു‌ള‌ള കടുത്ത സാമ്പത്തികമാന്ദ്യത്തിൽ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താൻ താരങ്ങൾ പ്രതിഫലം കുറയ്ക്കുമെന്ന്  'അമ്മ'യുടെ നിർവാഹക സമിതി യോഗത്തിൽ തീരുമാനമായിരുന്നു. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്നായിരുന്നു 'അമ്മ' വ്യക്തമാക്കിയത്. എന്നാൽ ഇതിന് വരുദ്ധമായാണ് നടക്കുന്നതെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നത്.

click me!