'ഒടുവില്‍ അത് സംഭവിച്ചു', റെനീഷയ്‍ക്കൊപ്പമുള്ള വീഡിയോയുമായി വിഷ്‍ണു

Published : Dec 09, 2023, 11:32 AM IST
'ഒടുവില്‍ അത് സംഭവിച്ചു', റെനീഷയ്‍ക്കൊപ്പമുള്ള വീഡിയോയുമായി വിഷ്‍ണു

Synopsis

അത് ഔദ്യോഗികമായി വെളിപ്പെടുത്തുന്നുവെന്ന് വിഷ്‍ണു പറയുന്നതും റെനീഷയുടെ പ്രതികരണവും.

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ പ്രേക്ഷകര്‍ കൂടുതല്‍ ഇഷ്‍ടപ്പെട്ടിരുന്ന ജോഡികളാണ് റെനീഷ റഹ്‍മാനും വിഷ്‍ണുവും. വളരെ ജനുവിനായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങള്‍ എന്ന നിലയില്‍, ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിക്കാതെയില്ല. അങ്ങനെ ആഗ്രഹിച്ചവര്‍ വിഷ്‍ണുവിന്റെയും റെനീഷയുടെയും ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്‍തിരുന്നു. റെനീഷ റഹ്‍മാന്റെയും വിഷ്‍ണുവിന്റെയും ഫോട്ടോഷൂട്ട് വീഡിയോയും ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

റെനീഷ റഹ്‍മാന്റെയും വിഷ്‍ണുവിന്റെയും 'ബ്രൈഡല്‍' ഫോട്ടോകള്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. റെനീഷ റഹ്‍മാന്റെയും വിഷ്‍ണുവിന്റെയും വിവാഹമാണെന്ന വാർത്തയും പ്രചരിച്ചതോടെ എല്ലാം വെളിപ്പെടുത്തുകയാണ് ഇരുവരും. 'അങ്ങനെ അത് സംഭവിച്ചു'വെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ വിഷ്‍ണു പങ്കുവച്ചിരിക്കുന്നത്. പതിനെട്ട് മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ എന്റര്‍ടൈനിംഗാണ്. റെനീഷ റഹ്‌മാനും വിഷ്‍ണുവും സ്വാഭാവികമായിട്ടാണ് വീഡിയോയില്‍ പെരുമാറുന്നത്.  റെനീഷ റഹ്‍മാനുമായി ഞാൻ വിവാഹിതനാകുന്നുവെന്ന് വീഡിയോയില്‍ തമാശയായി പരാമര്‍ശിക്കുന്നുണ്ട് വിഷ്‍ണു. രസകരമായ സംഭവങ്ങളാണ് വിഷ്‍ണുവിനറെയും റെനീഷയുടെയും വീഡിയോയില്‍ ഉള്ളത് എന്നും ഉരുളയ്‍ക്കുപ്പേരിപോലെ മറുപടിയാണ് വിഷ്‍ണുവിന്റെതും റെനീഷയുടേതും എന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു.

അത്തയ്‌ക്കൊപ്പമാണ് റെനീഷ എത്തിയത്. കല്യാണം ഉറപ്പിക്കാം അല്ലേയെന്നൊക്കെ വിഷ്‍ണു ചോദിക്കുന്നത് രസകരമാണ്. പോരാത്തതിന് റെനീഷയെ ഉമ്മ ഫോണില്‍ വിളിച്ചപ്പോള്‍, വിഷ്‍ണുവും സംസാരിക്കുന്നുണ്ട്. ഉമ്മ വിഷ്‍ണുവിനെ മരുമകനേ എന്ന് വിളിച്ചാണ്സ്വീകരിക്കുന്നത്. പല ഗോസിപ്പുകളും പ്രചരിച്ചതിനെ സീരിയല്‍ താരവുമായി റെനീഷയുടെ റെനീഷയുടെ കുടുംബം എങ്ങനെയാണ് എടുക്കുന്നു എന്നതും വീഡിയോയില്‍ കാണാം.

തങ്ങളുടേത് ജനുവിന്‍ സൗഹൃദമാണ് എന്ന് പറഞ്ഞ് റെനീഷ പാടുപെടുന്നുണ്ട്. ഒഫിഷ്യലി അനൗണ്‍സ് ചെയ്യാനുള്ള സമയമായിരിക്കുയാണ് അവസാനം എന്ന് വിഷ്‍ണു വ്യക്തമാക്കുന്നു. ഞങ്ങള്‍ രണ്ടുപേരും ബെസ്റ്റ് ഫ്രണ്ട്‌സാണെന്ന് വീഡിയോയുടെ ഒരു ഘട്ടത്തില്‍ റെനീഷയും വിഷ്‍ണുവും വ്യക്തമാക്കുന്നുണ്ട്. എന്തായാലും വിഷ്‍ണുവിന്റെ പുതിയ വിശേഷങ്ങളുമായുള്ള വീഡിയോ ഹിറ്റായിരിക്കുക്കുകയാണ്.

Read More: ലോകേഷ് കനകരാജിന്റെ ഫൈറ്റ് ക്ലബ്, ആദ്യ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'എക്കോ'യ്ക്ക് ശേഷം നായകനായി സന്ദീപ് പ്രദീപ്; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ചിത്രം 'കോസ്മിക് സാംസൺ' ടൈറ്റിൽ പോസ്റ്റർ
മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; 'ഖലീഫ' വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്