'മമ്പറയ്ക്കല്‍ യൂനസ് അലി' ആയി രണ്‍ജി പണിക്കര്‍; 'ഖലീഫ'യിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ എത്തി

Published : Aug 15, 2026, 02:06 PM IST
Renji Panicker as Mambarakkal Younus Ali in khalifa movie

Synopsis

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയുടെ പുതിയ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തെത്തി. രണ്‍ജി പണിക്കര്‍ അവതരിപ്പിക്കുന്ന മമ്പറയ്ക്കല്‍ യൂനസ് അലി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. മോഹന്‍ലാലിന്‍റെ അതിഥിവേഷവും ചിത്രത്തിന് ഹൈപ്പ് ഉയര്‍ത്തിയിരിക്കുന്ന ഘടകമാണ്. ഓഗസ്റ്റ് 20 നാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങളെയും അവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്ന പോസ്റ്ററുകള്‍ അണിയറക്കാര്‍ ഈ ദിവസങ്ങളിലായി അവതരിപ്പിക്കുന്നുണ്ട്. ഒന്‍പതാമത്തെ പോസ്റ്റര്‍ ആയാണ് രണ്‍ജി പണിക്കരുടെ കഥാപാത്രത്തിന്‍റേത് എത്തിയിരിക്കുന്നത്.

ചിത്രത്തിലേതായി പുറത്തുവന്ന അസലായവളെ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന് വലിയ പ്രതീക്ഷയിലാണ് ആരാധകർ. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ 'ഖലീഫ' രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായി മലയാളത്തിൻ്റെ ഇതിഹാസം മോഹൻലാലാണ് അതിഥി വേഷത്തിൽ എത്തുന്നത്. മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. താരത്തിൻ്റെ ആദ്യ മലയാള സിനിമ കൂടിയാണ് ഖലീഫ. ജിനു എബ്രഹാമിൻ്റെതാണ് തിരക്കഥ. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു വി എബ്രഹാമാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. ജോമോൻ ടി ജോണാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോയുടെതാണ് ചിത്രസംയോജനം.

പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ ഡയറക്ടേഴ്സ്: ചേതൻ ഡിസൂസ- യാനിക് ബെൻ - ഫീനിക്സ് പ്രഭു, കോ ഡയറക്ടർ: സുരേഷ് ദിവാകർ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, വസ്ത്രാലങ്കാരം: മഷർ ഹംസ, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻസ്: വിപിൻ കുമാ‍ർ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ, സ്റ്റിൽസ്: സിനറ്റ് സേവ്യര്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തമിഴ്നാട് സര്‍ക്കാരിന്‍റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ അതിഥിയായി പങ്കെടുത്ത് തൃഷ
'കാട്ടാളന്‍' ഒടിടിയില്‍; മലയാളത്തിനൊപ്പം തമിഴ്, കന്നഡ സ്ട്രീമിംഗുമായി മനോരമ മാക്സ്