'അവന്മാരെന്നെ കൊന്ന് കുഴിച്ച് മൂടിയേനെ'; ആൽബം സംവിധായകനെതിരെ രേണു സുധി

Published : Apr 10, 2026, 06:55 PM IST
Renu Sudhi

Synopsis

ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോ​ഗിച്ചതാണെന്നൊക്കെയുള്ള ആരോപണവുമായി സംവിധായകന്‍ രം​ഗത്ത് എത്തിയിരുന്നു.

ൽബം സംവിധായകൻ വിപിൻ ലാലിനെതിരെ രേണു സുധി രം​ഗത്ത്. ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോ​ഗിച്ചതാണെന്നൊക്കെയുള്ള ആരോപണവുമായി ഇയാൾ രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം. അവർ പറയുന്നത് പച്ചക്കള്ളമായിരുന്നുവെന്നും തന്നോട് കഥ എന്താണെന്ന് പറയാതെ മോശം ആൽബം പിടിക്കാനാണ് അവർ ശ്രമിച്ചതെന്നും അതിന് സാധിക്കില്ലെന്ന് താൻ തുറന്നടിച്ചു പറഞ്ഞുവെന്നും രേണു സുധി ഓൺലൈൻ മാധ്യമങ്ങളോട് പറയുന്നു.

"വെറും പച്ചക്കള്ളമാണത്. വിപിന്‍ ലാല്‍ എന്ന് പറയുന്ന വൃത്തികെട്ടവന്‍. എന്റെയും ദാസേട്ടന്റേയും കുണുങ്ങി കുണുങ്ങി എന്ന ആല്‍ബത്തിൽ വച്ചാണ് ഞാൻ അവനെ കാണുന്നത്. അന്നയാള്‍ സംവിധായകനായിരുന്നു. ദുബായിലോ മറ്റോ ഉള്ളൊരു പെണ്ണായിരുന്നു ആ ആല്‍ബത്തിന്‍റെ നിർമാതാവ്. അവര്‍ ഇരുപത്തി നാല് മണിക്കൂറും വിളിച്ചോണ്ടിരിക്കും. ആരാന്ന് ചോദിച്ചപ്പോള്‍ അതാണ് നിര്‍മാതാവെന്ന് പറഞ്ഞു. പുതിയൊരു ആല്‍ബം ഉണ്ടെന്ന് എന്നോട് പറഞ്ഞെങ്കിലും എന്നോട് സ്റ്റോറി ഒന്നും ഇവന്‍ പറഞ്ഞിരുന്നില്ല. കുറച്ച് മോഡേണ്‍ വേഷമാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു നോക്കട്ടെ.. എനിക്ക് കണ്‍ഫെര്‍ട്ടബിളാണെങ്കില്‍ മാത്രം ഇടാമെന്നും പറഞ്ഞു. അന്ന് ഞാന്‍ വിദേശത്ത് പോകയാണ്. വീട്ടിലേക്ക് അയക്കാനും പറഞ്ഞു.

അങ്ങനെ ആ ഡ്രസ് ഇട്ട് നോക്കിയപ്പോള്‍ എനിക്ക് ഒട്ടും കണ്‍ഫെര്‍ട്ടബിളല്ല. എന്നിട്ട് പോലും ഇവരെന്നോട് സീന്‍ പറയുന്നില്ല. പാര്‍ട്ടി വെയറായിരുന്നു അത്. അന്ന് മീഡിയക്കാരുള്ളത് കൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ അവന്മാരെന്നെ കൊന്ന് കുഴിച്ച് മൂടിയേനെ. അങ്ങനത്തെ ഒരു സിറ്റുവേഷനാണ് അന്ന് അരങ്ങേറിയത്. മോശപ്പെട്ട ആംഗിളിൽ തന്നെ വീഡിയോ എടുക്കണമെന്ന് അവർ നിർബന്ധിക്കുന്നുണ്ടായിരുന്നു. ഞാൻ പറ്റത്തില്ലെന്ന് തന്നെ പറഞ്ഞു. വേറൊരു സീൻ എന്നെ കട്ടിലിൽ കിടത്തിയിട്ട് പൊക്കിളിൽ മുന്തിരി വച്ചിട്ട് കടിച്ചെടുക്കണം. പറ്റില്ലെന്ന് തീർത്ത് പറഞ്ഞു. അന്ന് ഞാൻ സി​ഗരറ്റ് വലിക്കുകയോ മദ്യപിക്കുകയോ ചെയ്തിട്ടില്ല. അവൻ തെളിവ് കൊണ്ടു വരട്ടെ. ഇപ്പോഴെനിക്ക് മനസിലായൊരു കാര്യമുണ്ട്. ഷഫീന ബിബിയുമായി ക്വട്ടേഷന്‍ എടുത്തതാണെന്ന്. എന്റെ ഭർത്താവിന്റെ വീട്ടിൽ പോയതുപോലെ പലരേയും വച്ചിട്ട് എന്നെ കുടുക്കാനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീൻ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാൻ വഴങ്ങിയില്ല", എന്ന് രേണു സുധി പറയുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

പൊറുക്കാനാകാത്ത തെറ്റ്, ഹൃദയഭേദകം; ജനനായകൻ ചോർന്നതിൽ പ്രതികരിച്ച് നടൻ സൂര്യ
'എടാ..നിന്നേക്കാൾ മുൻപ് നിയമസഭയിലേക്ക് മത്സരിച്ച ആളാണ് ഞാൻ'; 'പിഷൂ'ന്റെ സ്വന്തം ധർമ്മജൻ ബോൾഗാട്ടി