'സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് വെറൈറ്റി സാധനങ്ങൾ ഞാൻ തരും..'; തുറന്നുപറഞ്ഞ് രേണു സുധി

Published : Apr 04, 2026, 09:00 PM IST
Renu Sudhi

Synopsis

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി, മകൻ കിച്ചുവിന്റെ വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ സൈബർ ആക്രമണങ്ങൾക്ക് ശേഷം വീണ്ടും ചർച്ചയാകുന്നു.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ പേരാണ് രേണു സുധി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രേണു സുഹ്ദിയുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ മകൻ കിച്ചു തന്റെ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും കൊല്ലം സുധി മരിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ കുറിച്ചും കിച്ചു സുധി തന്റെ യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞിരുന്നു. ഇതിന് പിന്നാലെ രേണു സുധിക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായത്. തുടർന്ന് രേണു സുധി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ശേഷം കിച്ചുവും വിശദീകരണം പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനെ കുറിച്ച് രേണു സുധി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ദുബായിൽ നിന്നും തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു രേണു സുധി. സബ്സ്ക്രൈബേഴ്സിന് വേണ്ടി പുതിയ വെറൈറ്റി സാധങ്ങൾ ഇറക്കുന്നതായിരിക്കും എന്നാണ് രേണു സുധി പറയുന്നത്. മിട്ടായി തിന്നുന്നതും നാരങ്ങ തിന്നുന്നതും ഒക്കെ ഉണ്ടാവുമെന്നാണ് തമാശ രൂപേണ രേണു പറയുന്നത്. സബ്‌സ്‌ക്രിഷൻ റേറ്റ് കൂട്ടാൻ ആഗ്രഹമില്ലെന്നും രേണു ഇതിനിടെ വ്യക്തമാക്കിയിരുന്നു.

അതേസമയം ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ ലക്ഷങ്ങളാണ് രേണു സമ്പാദിക്കുന്നതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. തന്റെ സബ്‌സ്‌ക്രിപ്‌ഷൻ കണ്ടന്റുകൾ പരസ്യമാക്കുന്നവർക്കെതിരെ താൻ നിയമനടപടിക്കൊരുങ്ങുകയാണെന്നും രേണു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്‍റെ മകൾ അവന്തിക സുന്ദറിന്‍റെ മലയാള അരങ്ങേറ്റ ചിത്രം 'ആരംഭ'ത്തിന് പാക്കപ്പ്
മലയാളത്തിന്റെ മഹാനടന്മാർ ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'പേട്രിയറ്റ്'; ട്രെയ്‌ലർ പുറത്ത്