മുടക്കുന്നത് 200 കോടി; ഗീതു മോഹന്‍ദാസിന്‍റെ 'ടോക്സിക്' പാന്‍ ഇന്ത്യ അല്ല ! അതുക്കും മേലെ

Published : Feb 09, 2025, 02:03 PM ISTUpdated : Feb 09, 2025, 02:07 PM IST
മുടക്കുന്നത് 200 കോടി; ഗീതു മോഹന്‍ദാസിന്‍റെ 'ടോക്സിക്' പാന്‍ ഇന്ത്യ അല്ല ! അതുക്കും മേലെ

Synopsis

ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെയും കന്നഡ സിനിമയുടെയും തലവര മാറ്റിയ നടനാണ് യാഷ്. മലയാളികൾ അടക്കം റോക്കി ഭായ് എന്ന് വിശേഷിപ്പിക്കുന്ന യാഷിന്റെ പുതിയ ചിത്രം മലയാളികളുടെ പ്രിയ താരം ​ഗീതു മോഹൻ​ദാസിനൊപ്പമാണ്. ​ഗീതു സംവിധാനം ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക്കിന്റെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഈ അവസരത്തിൽ സിനിമയുമായി ബന്ധപ്പെട്ടൊരു വലിയ അപ്ഡേറ്റ് പുറത്തുവരികയാണ്. 

ടോക്സിക് പാൻ ഇന്ത്യ അല്ല പാൻ വേൾഡ് ആയിട്ടാകും റിലീസ് ചെയ്യുക എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. കന്നഡയ്ക്ക് പുറമെ ചിത്രം ഇം​ഗ്ലീഷ് ഭാഷയിലും പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. കഥയ്ക്ക് ആ​ഗോള സ്വഭാ​വം ഉണ്ടെന്നും അതിനാലാണ് ഇം​ഗ്ലീഷിൽ കൂടി എടുക്കുന്നതെന്നുമാണ് വിവരം. കൂടാതെ ഇന്ത്യൻ, അന്തർദേശീയ ഭാഷകളിലേക്കും ടോക്സിക് ഡബ്ബ് ചെയ്ത് പ്രദർശനത്തിന് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. 

കെവിഎൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിൻ്റെ ബാനറിൽ യാഷും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ നിർമാണ ചെലവ് 200 കോടിയാണെന്നാണ് നേരത്തെ കോയ്മോയ് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ചെലവ് ഇനിയും ഉയരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാല്പത് ശതമാനമാണ് നിർമാണ ചെലവ് വർദ്ധിപ്പിച്ചത്. 

ഒടുവിൽ ലേഡി സൂപ്പർ സ്റ്റാറെത്തി; വീണ്ടും മമ്മൂട്ടി- നയൻസ് കോമ്പോ, താര സമ്പന്നം ഈ 'എംഎംഎംഎൻ'

ജനുവരി 8ന് ടോക്സിക്കിന്റെ ആദ്യ ടീസർ പുറത്തിറങ്ങിയിരുന്നു. ഇതേറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തതാണ്. എന്നാൽ ടീസറിൽ യാഷ് സ്ത്രീകളും എടുത്തുയർത്തുന്നതും അവരുടെ ദേഹത്ത് മദ്യം ഒഴിക്കുന്നതുമെല്ലാം കേരളത്തിൽ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ​ഗ്യാങ്സ്റ്റർ ഡ്രാമ ആയിട്ടാണ് ടോക്സിക് ഒരുങ്ങുന്നത്. ചിത്രം ഈ വർഷം റിലീസ് ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലഹരിക്കേസ്: ഷൈനിനെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് നൽകും
വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്