Resul Pookutty : ‘ആർആർആർ' സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി; വിവാദം

Published : Jul 04, 2022, 10:00 PM ISTUpdated : Jul 04, 2022, 10:03 PM IST
Resul Pookutty : ‘ആർആർആർ' സ്വവർഗ പ്രണയ കഥയെന്ന് റസൂൽ പൂക്കുട്ടി; വിവാദം

Synopsis

സിനിമയിലെ നായികയായ ബോളിവുഡ് താരം ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു.

സ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ(RRR Movie) എന്ന ബ്രഹ്മാണ്ഡ ചിത്രം പറയുന്നത് സ്വവർഗ പ്രണയ കഥയെന്ന് മലയാളിയും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി(Resul Pookutty). നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജ് ആർആർആറിനെ 'മാലിന്യം' എന്ന് വിളിച്ച് ട്വീറ്റ് ചെയ്തിരുന്നു. ഇതിന്റെ മറുപടി ട്വീറ്റിലാണ് റസൂൽ പൂക്കുട്ടി '​ഗേ ലൗ സ്റ്റോറി' എന്ന് പരാമർശിച്ചത്. ഇത് ആരാധകർക്കിടയിൽ വൻരോഷത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. 

സിനിമയിലെ നായികയായ ആലിയ ഭട്ട് വെറും ഒരു ഉപകരണമായിരുന്നുവെന്നും പൂക്കുട്ടി അഭിപ്രായപ്പെട്ടു. തെലുങ്ക് സൂപ്പർ താരങ്ങളായ രാം ചരണും ജൂനിയർ എൻടിആറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

മാർച്ച് 25നാണ് ആർആർആർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ജനുവരി 7ന് ആഗോളതലത്തില്‍ തിയറ്ററുകളിലെത്താനിരുന്ന ചിത്രമാണ് 'ആർആർആർ'. എന്നാൽ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ച് പല സംസ്ഥാനങ്ങളും സാമൂഹികജീവിതത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയതോടെ തീരുമാനം മാറ്റുക ആയിരുന്നു. സീ5 പ്ലാറ്റ്ഫോമിലൂടെ ചിത്രം ഒടിടിയിലും എത്തി.  650 കോടി മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രം ഒരുമാസത്തിനുള്ളിൽ തന്നെ ആയിരം കോടി കളക്ഷൻ നേടിയിരുന്നു. ഇതുവരെ 1150 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. 

ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അളിയ ഭട്ട്, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

RRR Movie : നൂറിന്റെ നിറവിൽ 'ആർആർആർ'; ബോക്സ് ഓഫീസിൽ തിളങ്ങിയ രാജമൗലിയുടെ ദൃശ്യ വിസ്മയം

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു