ചന്ദ്രശേഖര്‍ ആസാദ് മുറുകെപിടിച്ചിരിക്കുന്നത് ഭരണഘടനയാണ്, മാറുന്ന ഇന്ത്യയുടെ പ്രതിശ്ചായ; അഭിനന്ദനവുമായി റസൂല്‍ പൂക്കുട്ടി

By Web TeamFirst Published Dec 21, 2019, 1:46 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പ്രതികരണവുമായി ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ അഭിനന്ദിച്ച് ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ദില്ലി ജുമാ മസ്‍ജിദില്‍ നിന്ന് ചന്ദ്രശേഖര്‍ ആസാദ് പുറത്തിറങ്ങിവരുന്ന ഫോട്ടോ ഷെയര്‍ ചെയ്‍താണ് റസൂല്‍ പൂക്കുട്ടി അഭിനന്ദനം അറിയിക്കുന്നത്.

റസൂല്‍ പൂക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയിൽ നിന്ന് പുറത്തുവരുന്ന ഒരു ദളിത് ഹിന്ദു നേതാവ് മുറുകെപിടിക്കുന്നത് പരിശുദ്ധ ഖുറാനോ പുണ്യ ഭഗവദ്ഗീതയോ അല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ്. മാറുന്ന ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷ നൽകുന്ന പ്രതിച്ഛായ ... ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, അതിന്റെ വൈവിധ്യത്തെ, ജയ് ഹിന്ദ്!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കു പിന്തുണയുമായി എത്തിയ ചന്ദ്രശേഖർ ആസാദിനെ കസ്റ്റഡിയിലെടുക്കാൻ കഴിഞ്ഞ ദിവസം  ഡൽഹി പൊലീസ് ശ്രമം നടത്തിവരികയായിരുന്നു. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസം ദില്ലി ജുമാ മസ്‍ജിദില്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നിരുന്നു.  വൻ പ്രതിഷേധത്തിനിടെ ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുത്തത്.

click me!