
അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല മലയാള സിനിമയെ ഇന്ന് ലോകമറിയുന്നതെന്ന് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. ഇന്നത്തെ യുവ സംവിധായകരാണ് മലയാള സിനിമയെ പുതുക്കിയതെന്നും ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും അതില്‍ പങ്കുണ്ടെന്നും റസൂൽ പൂക്കുട്ടി പറയുന്നു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു റസൂൽ പൂക്കുട്ടിയുടെ പ്രതികരണം.
"മലയാള സിനിമയെ അടിമുടി മാറ്റിയിരിക്കുകയാണ് ഇപ്പോഴത്തെ തലമുറയിലെ സംവിധായകര്‍. അടൂരും അരവിന്ദനും ഷാജി എന്‍ കരുണും ചെയ്ത സിനിമകളിലൂടെയല്ല ഇന്ന് ലോകം മലയാള സിനിമയെ അറിയുന്നത്. അത് ഇന്നത്തെ ചെറുപ്പക്കാരുടെ സിനിമകളിലൂടെയാണ്. അവരാണ് മലയാള സിനിമയെ പുതുക്കിയത്. തീര്‍ച്ചയായും ചലച്ചിത്ര അക്കാദമിയ്ക്കും സംസ്ഥാന സര്‍ക്കാരിനും സംസ്‌കാരിക അന്തരീക്ഷത്തിനും അതില്‍ പങ്കുണ്ട്." റസൂൽ പൂക്കുട്ടി പറയുന്നു.
"അറബ് രാജ്യങ്ങളില്‍ ജീവിക്കുന്ന ജനതയുടെ വലിയ സംഭവാനയും മറക്കാന്‍ പാടില്ല. അവരാണ് മലയാളത്തിലെ മുഖ്യധാര സിനിമകളുടെ 40-50 ശതമാനവും നിര്‍മിക്കുന്നത്. ചലച്ചിത്ര അക്കാദമയിലൂടെ അവര്‍ക്കായി എന്തെങ്കിലും ചെയ്യണം എന്നുണ്ട്. ദുബായിലേയും അബുദാബിയിലേയും മസ്‌കറ്റിലേയും മലയാളികള്‍ക്കായി ഐഎഫ്എഫ്‌കെ പോലെ എന്തെങ്കിലും എന്തുകൊണ്ട് ചിന്തിച്ചുകൂടാ?" റസൂൽ പൂക്കുട്ടി കൂട്ടിച്ചേർത്തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ