വേദനിക്കാൻ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവുവെന്ന് റിമി ടോമി

Web Desk   | Asianet News
Published : Feb 21, 2020, 04:13 PM ISTUpdated : Feb 21, 2020, 04:17 PM IST
വേദനിക്കാൻ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവുവെന്ന് റിമി ടോമി

Synopsis

പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്ന് റിമി ടോമി പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മലയാളത്തിന്റെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ഗായികയെന്നതുപോലെ ചാനലുകളില്‍ റിമി ടോമി നടത്തുന്ന പ്രോഗ്രാമുകളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. റിമി ടോമിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. റിമി ടോമി പ്രണയത്തിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹമെന്നും റിമി ടോമി പറയുന്നത്.

നടി ജൂഹി റുസ്‍തഗിയും ഭാവി വരൻ ഡോ. രോവിനും  അതിഥികളായി എത്തിയ പ്രോഗ്രാമിലായിരുന്നു റിമി ടോമി പ്രണയത്തെ കുറിച്ച് പറഞ്ഞത്. ജൂഹി റുസ്‍തഗിയോടും ഡോ. രോവിനോടും പ്രണയത്തെ കുറിച്ച് റിമി ചോദിക്കുകയായിരുന്നു. ഒരു ചിത്രീകരണത്തിനിടെയായിരുന്നു പരിചയപ്പെട്ടതെന്നും അത് കഴിഞ്ഞ് പിരിയാൻ നേരം അനുഭവിച്ച മാനസികാവസ്ഥയെയും കുറിച്ച് അവര്‍ പറഞ്ഞു. എങ്ങനെയാണ് പ്രണയത്തില്‍ എത്തിയതെന്നും പറയുകയായിരുന്നു ജൂഹി റുസ്‍തഗി. പ്രണയത്തിനൊപ്പം തന്നെയുള്ള വികാരമാണ് വിരഹം എന്ന് റിമി ടോമി പറയുകയായിരുന്നു. വേദനിക്കാൻ തയ്യാറായവര്‍ മാത്രമേ പ്രണയിക്കാവൂവെന്നും റിമി ടോമി പറഞ്ഞു.  റോയ്‍സ് കിഴക്കൂടനുമായുള്ള വിവാഹബന്ധം റിമി ടോമി വേര്‍പെടുത്തിയിരുന്നു.

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ