'ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട, അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ല'; കെ ജെ ഷൈനിന് പിന്തുണയുമായി റിനി ആൻ ജോർജ്

Published : Sep 23, 2025, 01:32 PM ISTUpdated : Sep 23, 2025, 01:33 PM IST
rini ann george

Synopsis

അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഎം നേതാവ് കെ ജെ ഷൈനിന് പിന്തുണയുമായി നടി റിനി ആൻ ജോർജ്. അശ്ലീല കഥകൾ കൊണ്ട് പൊതുരംഗത്തുള്ള സ്ത്രീകളെ തളർത്താനാവില്ലെന്നും ഉമ്മാക്കി കാണിച്ച് വിരട്ടാം എന്ന് കരുതേണ്ട എന്നുമാണ് റിനി ആൻ ജോർജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷൈനിന് ഒപ്പമുള്ള ഫോട്ടോ പങ്കുവച്ചു കൊണ്ടാണ് റിനി ആൻ ജോർജിന്‍റെ പോസ്റ്റ്.

റിനി ആൻ ജോർജിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം

സ്വന്തമായി അഭിപ്രായങ്ങൾ പറയുന്നതും പൊതു രംഗത്ത് പ്രവർത്തിക്കുന്നതുമായ സ്ത്രീകളെ അധിക്ഷേപിച്ചും അപമാനിച്ചും അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് ആട്ടിപ്പായിക്കാം എന്ന് കരുതുന്നവരോട്... ഇത്തരം ഉമ്മാക്കികൾ കാണിച്ചു വിരട്ടാം എന്ന് കരുതേണ്ട... അപവാദ പ്രചാരണങ്ങളും അശ്ലീല കഥകളും തളർത്തുകയില്ല മറിച്ച് അത് കൂടുതൽ ശക്തി പകരും..മുന്നോട്ടുള്ള യാത്രയ്ക്ക് കൂടുതൽ ഊർജം നൽകും... സൈബർ ഇടങ്ങളിലെ സ്ത്രീ ഹത്യക്കെതിരെ ജാതി മത രാഷ്ട്രീയ പ്രായ ഭേദമന്യെ സ്ത്രീകൾ പോരാടുക തന്നെ ചെയ്യും...

 

 

 

അന്വേഷണം വേഗത്തിലാക്കി പൊലീസ്

സിപിഎം നേതാവ് കെ ജെ ഷൈനിന് എതിരായ സൈബർ ആക്രമണക്കേസിൽ അതിവേഗ നടപടികളുമായി നീങ്ങുകയാണ് പൊലീസ്. കേസിലെ ഒന്നാം പ്രതിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ സി കെ ഗോപാലകൃഷ്ണന്‍റെയും യൂട്യൂബർ കെ എം ഷാജഹാന്റെയും വീട്ടില്‍ പൊലീസ് ഇന്നലെ പരിശോധന നടത്തി മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിരുന്നു. അതിനിടെ കേസില്‍ ഗോപാലകൃഷ്ണൻ മുൻകൂർ ജാമ്യം തേടി. ഇന്ന് ചോദ്യം ചെയ്യലിന് ഗോപാലകൃഷ്ണൻ ഹാജരാകില്ല. അതേസമയം, കേസിൽ കെ എം ഷാജഹാൻ ഇന്ന് പൊലീസിന് മുമ്പാകെ എത്തുമോ എന്നതിൽ വ്യക്തതയില്ല. പ്രതികളുടെ സൈബർ വിവരങ്ങൾ മെറ്റ ഉടൻ കൈമാറുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

PREV
Read more Articles on
click me!

Recommended Stories

സംവിധായകന്‍ വിക്രം ഭട്ടും ഭാര്യയും 30 കോടിയുടെ തട്ടിപ്പ് കേസില്‍ അറസ്റ്റില്‍
നടി ആക്രമിക്കപ്പെട്ട കേസ്: കോടതി വിധിയെ പരിഹസിച്ച് ഗായിക ചിൻമയി ശ്രീപാദ