'കാന്താര' രണ്ടാം ഭാഗം സംഭവിക്കുമോ?, റിഷഭ് ഷെട്ടിയുടെ പ്രതികരണം ഇങ്ങനെ

Published : Nov 06, 2022, 09:54 AM IST
'കാന്താര' രണ്ടാം ഭാഗം സംഭവിക്കുമോ?, റിഷഭ് ഷെട്ടിയുടെ പ്രതികരണം ഇങ്ങനെ

Synopsis

ഒരു പുതിയ തുടക്കം വേണമെന്ന് റിഷഭ് ഷെട്ടി.

കന്നഡയില്‍ നിന്ന് രാജ്യമൊട്ടാകെ വിസ്‍മയമായി മാറിയ ചിത്രമാണ് 'കാന്താര'. റിഷഭ് ഷെട്ടി സ്വന്തം സംവിധാനത്തില്‍ നായകനായ കന്നഡ ചിത്രം 'കാന്താര' മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്,  ഭാഷകളിലും മൊഴി മാറ്റി പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. വിവിധ ഭാഷകളിലെ സൂപ്പര്‍ താരങ്ങളടക്കം പ്രശംസിച്ച 'കാന്താര' എല്ലായിടങ്ങളിലും മികച്ച പ്രതികരണം നേടുകയാണ്. 'കാന്താര'യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

'കാന്താര'യുടെ രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തോട് പിങ്ക് വില്ലയോട് പ്രതികരിക്കുകയായിരുന്നു റിഷഭ് ഷെട്ടി. ഇപ്പോള്‍ എനിക്കൊന്നുമറിയില്ല. മനസ് ശൂന്യമാണ്.  രണ്ട് മാസത്തെ ഇടവേള എടുക്കണം. 'കാന്താര'യ്‍ക്ക് ശേഷം ഞാൻ ചെയ്യാൻ ആഗ്രഹിച്ച സിനിമകളെല്ലാം ഇപ്പോള്‍ മനസ്സില്‍ ഇല്ലാണ്ടായി. എനിക്ക് പുതിയൊരു തുടക്കം വേണം. 'കാന്താര' രണ്ടാം ഭാഗം സംഭവിക്കുമോ എന്ന് സംസാരിക്കാൻ സമയമായട്ടില്ല. ചിത്രം റിലീസ് ചെയ്‍തിട്ട് 35 ദിവസമേ ആയുള്ളൂ. ഞങ്ങള്‍ ഇപ്പോഴും ചിത്രം പ്രമോട്ട് ചെയ്‍തുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ തനിക്ക് 'കാന്താര'യെ കുറിച്ച് മാത്രമേ സംസാരിക്കാനാകുവെന്നും റിഷഭ് ഷെട്ടി പറഞ്ഞു.

സിനിമാറ്റിക് ആയ ഗംഭീരമായ ഒരു നേട്ടമാണ് 'കാന്താര'യെന്ന് പൃഥ്വിരാജ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയിരുന്നു. ക്യാമറയ്ക്ക് മുന്നിലും പിറകിലും ഒരേപോലെ പ്രതിഭാവിലാസം കാട്ടുന്നയാളാണ് റിഷഭ് ഷെട്ടി. ഹൊംബാളെ ഫിലിംസ്, എന്തൊക്കെ തരത്തിലുള്ള ഉള്ളടക്കമാണ് നിങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്?, വഴി കാട്ടുന്നതിന് നന്ദി. അതിഗംഭീരമായ ആ അവസാന 20 മിനിറ്റിന് കാത്തിരിക്കുക, പൃഥ്വിരാജ് ട്വീറ്റ് ചെയ്‍തിരുന്നു.

'കെജിഎഫ്' നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം വലിയ സ്വീകാര്യത  നേടിയതിനെ തുടര്‍ന്നാണ് മറ്റ് ഭാഷകളിലേക്കും എത്തിയത്. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. ചിത്രത്തില്‍ സപ്‍തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിഷഭ് ഷെട്ടി തന്നെയാണ് തിരക്കഥയും.

Read More: കല്‍ക്കി ട്രസ്റ്റിന് ഒരു കോടി നല്‍കി 'പൊന്നിയിൻ സെല്‍വൻ' നിര്‍മാതാക്കള്‍

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു