
ഇന്ത്യൻ ചലച്ചിത്രലോകത്തിലെ ഇതിഹാസ താരമായിരുന്നു ഋഷി കപൂര്‍. അടുത്തിടെയാണ് അദ്ദേഹം അര്‍ബുദത്തെ തുടര്‍ന്ന് അന്തരിച്ചത്. ഞെട്ടലോടെയായിരുന്നു ഋഷി കപൂറിന്റെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. . മുംബൈയിലെ അംബാനി കുടുംബത്തിന്റെ ഉമടസ്ഥതയിലുള്ള എച്ച് എന്‍ റിലയന്‍സ് ആശുപത്രിയിലായിരുന്നു ഋഷി കപൂറിന് ചികിത്സ നല്‍കിയിരുന്നു. ഇപ്പോഴിതാ അംബാനി കുടുംബത്തിന് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ഋഷി കപൂറിന്റെ ഭാര്യയും നടിയുമായ നീതു സിംഗ്.
ഒരു കുടുംബമെന്ന നിലയിൽ കഴിഞ്ഞ പോയ രണ്ട് വർഷങ്ങൾ ഞങ്ങൾക്ക് ദീർഘമായ ഒരു യാത്രയായിരുന്നു. നല്ല ദിനങ്ങളും മോശം ദിനങ്ങളും കടന്നു വന്നു. ഒരുപക്ഷേ അംബാനി കുടുംബത്തിന്റെ പിന്തുണയും അകമഴിഞ്ഞ സ്നേഹവും ഇല്ലാതിരുന്നെങ്കിൽ യാത്ര പൂർത്തിയാക്കാൻ ഞങ്ങളെ കൊണ്ട് സാധിക്കുമായിരുന്നില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി ചിന്തിച്ചപ്പോൾ, ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്താൻ അവർ നടത്തിയ ശ്രമത്തിന് നന്ദിവാക്ക് കണ്ടെത്താൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ ഏഴു മാസങ്ങൾക്കുള്ളിൽ കുടുംബത്തിലെ ഓരോ അംഗവും തങ്ങളാൽ കഴിയുന്നതിനും അപ്പുറം ഞങ്ങളുടെ പ്രിയപ്പെട്ട ഋഷിക്ക് കരുതലായി മാറി. അദ്ദേഹത്തെ ബുദ്ധിമുട്ടുകളിൽ നിന്ന് പരമാവധി ഒഴിവാക്കി. അദ്ദേഹത്തിന് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്നു ഉറപ്പു വരുത്താനും, ആശുപത്രിയിൽ വന്നു ഞങ്ങളെ കാണാനും, സ്നേഹവും പരിചരണവും നൽകാനും, ഞങ്ങൾ പോലും ഭയന്നിരുന്ന സാഹചര്യങ്ങളിൽ സാന്ത്വനമാവാനും അവർ ഒപ്പം നിന്നു. മുകേഷ് ഭായ്, നിത ഭാഭി, ആകാശ്, ശ്ലോക, അനന്ത്, ഇഷ, പരീക്ഷണഘട്ടത്തിൽ നിങ്ങൾ ഞങ്ങളുടെ കാവൽ മാലാഖമാർ ആയിരുന്നു. നിങ്ങളോടു ഞങ്ങൾക്കുള്ള വികാരം അളവറ്റതാണ് എന്ന് നീതു കപൂര്‍ പറയുന്നു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ