'കോസ്‌മെറ്റിക്‌സും വസ്ത്രവും ജെന്റര്‍ ന്യൂട്രലാണ്', റിയാസ് സലിം പറയുന്നു

Published : Mar 09, 2023, 06:11 PM IST
'കോസ്‌മെറ്റിക്‌സും വസ്ത്രവും ജെന്റര്‍ ന്യൂട്രലാണ്', റിയാസ് സലിം പറയുന്നു

Synopsis

പ്രണയത്തെയും വസ്‍ത്രധാരണത്തെയും മേക്കപ്പിനെയും കുറിച്ചുമെല്ലാം റിയാസ് സലിം പറയുന്നു.

ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെയാണ് റിയാസ് സലീം താരമായി മാറുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കടന്നു വന്ന റിയാസ് അക്ഷാര്‍ത്ഥത്തില്‍ തന്നെ ബിഗ് ബോസിനെ ഇളക്കി മറിക്കുകയായിരുന്നു. തന്റെ നിലപാടുകളിലേയും വാക്കുകളിലേയും വ്യക്തതയാണ് റിയാസിനെ താരമാക്കുന്നത്. സെക്ഷ്വാലിറ്റിയെക്കുറിച്ചും ജെന്ററിനെക്കുറിച്ചുമൊക്കെയുള്ള ഉറക്കെ സംസാരിച്ച റിയാസ് സലീം ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

'സ്ത്രീകള്‍ക്കായി മേക്കപ്പും വസ്ത്രങ്ങളുമില്ല. മേക്കപ്പ്ബ്രാന്റുകളൊന്നും സ്ത്രീകള്‍ക്ക് മാത്രമായി എന്നെഴുതി വച്ചിട്ടില്ല. എല്ലാവര്‍ക്കുമുള്ളതാണ് വസ്ത്രങ്ങളും. നമ്മള്‍ ഒരു രീതി പിന്തുടര്‍ന്ന് വരുന്നത് അനുസരിച്ച് സ്ത്രീകള്‍ ചുരിദാറോ പാവാടയോ ഇടുന്നു. അത് സ്ത്രീകള്‍ക്കുള്ള വസ്ത്രമാണെന്ന് സമൂഹമാണ് നമ്മളെ പഠിപ്പിച്ചത്. അത് ആദ്യം ബ്രേക്ക് ചെയ്യുന്നതും സ്ത്രീകളാണ്. ജീന്‍സും ഷര്‍ട്ടും ട്രൗസറുമൊക്കെയിട്ടിട്ട്. ആ വിപ്ലവും തുടങ്ങി വച്ചത് സ്ത്രീകളാണ്. അതേ അര്‍ത്ഥത്തില്‍ പുരുഷന്മാര്‍ മേക്കപ്പ് ഇട്ടാല്‍, അത് സ്ത്രീയുടേതല്ല. മേക്കപ്പിന് ജെന്ററില്ല, വസ്ത്രത്തിനും ജെന്ററില്ല. കോസ്‌മെറ്റിക്‌സും വസ്ത്രവും ജെന്റര്‍ ന്യൂട്രല്‍ ആണ്. എല്ലാം എല്ലാവര്‍ക്കും ഉള്ളതാണ്.

പ്രണയം പ്രണയമാണ്. പുരുഷന് സ്ത്രീയെ പ്രണയിച്ചാലും പുരുഷന്‍ പുരുഷനെ പ്രണയിച്ചാലും സ്ത്രീ സ്ത്രീയെ പ്രണയിച്ചാലും സ്ത്രീ എതെങ്കിലും നോണ്‍ ബൈനറി പ്രണയിച്ചാലും പ്രണയം പ്രണയമാണ്. ആ പ്രണയം ഉള്ളില്‍ നിന്നും വരുന്നതാണ്. നമുക്ക് ഒരുമിച്ച് പോകാന്‍ പറ്റാത്തൊരാളെ പ്രണയിക്കാനാകില്ല. കുടുംബത്തിനേയും മാതാപിതാക്കളേയും ബോധ്യപ്പെടുത്താന്‍ സ്ത്രീകളെ കല്യാണം കഴിക്കുന്നവരുണ്ട്. നിങ്ങള്‍ നിങ്ങളായി ജീവിക്കുക' എന്നുമാണ് റിയാസ് പറഞ്ഞു വെക്കുന്നത്.

കഴിഞ്ഞ ദിവസം മേക്കപ്പ് ചെയ്‍തുള്ള വീഡിയോ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയിൽ  സോഷ്യല്‍ മീഡിയയില്‍ റിയാസിനെതിരെ ആക്രമണമുണ്ടായിരുന്നു.

Read More: ഹൃദയാഘാതം, പ്രശസ്‍ത നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു

PREV
click me!

Recommended Stories

'കളങ്കാവല്‍' സ്വീകരിച്ച പ്രേക്ഷകര്‍; റിലീസിന് ശേഷം ആദ്യ പ്രതികരണവുമായി മമ്മൂട്ടി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ