
20 വര്‍ഷം മുന്‍പ് റിലീസ് ആയ ഒരു ചിത്രത്തിലെ നായകന്‍ പറയുന്ന ഡയലോഗ് അടുത്തിടെ പുറത്തെത്തിയ ഒരു ചിത്രത്തിലെ നായകനും പറഞ്ഞാലോ? അതും ഒന്നല്ല, പലയിടങ്ങളില്‍. അതില്‍ നെടുനീളന്‍ സംഭാഷണങ്ങളും ഉള്‍പ്പെടും. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിലെ ഡയലോഗുകളില്‍ പലതും 2006 ല്‍ പുറത്തെത്തിയ മോഹന്‍ലാല്‍ ചിത്രം ബാബ കല്യാണിയിലേതാണ്. ശ്രീ അയ്യപ്പനില്‍ റിയാസ് ഖാന്‍ ആണ് നായകന്‍. രണ്ടും തീവ്രവാദ സംബന്ധമായ കേസുകള്‍ അന്വേഷിക്കുന്ന പൊലീസ് കഥാപാത്രങ്ങള്‍. ഡയലോഗിലെ സാമ്യത ആവിഷ്കരിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്. സാമ്യം ഇങ്ങനെ...
മോഹന്‍ലാല്‍ (ബാബ കല്യാണി)- അവന്‍റെ ജോലി ഗോശ്രീ പാലത്തില്‍ അവസാനിച്ചു. ഫ്രം ദെയര്‍, വി ബിഗിന്‍
റിയാസ് ഖാന്‍ (ശ്രീ അയ്യപ്പന്‍)- അവന്‍റെ ജോലി വിഴിഞ്ഞം തുറമുഖത്ത് കഴിഞ്ഞു. ഫ്രം ദെയര്‍ വി വില്‍..
മോഹന്‍ലാല്‍- ഡല്‍ഹി ഐബിയില്‍ നിന്ന് റിപ്പീറ്റഡ് ആയി വാണിംഗ് ഉണ്ട്. സൗത്തില്‍, എസ്പെഷ്യലി കേരളത്തില്‍ ഇടവിട്ടുള്ള സ്ഫോടനങ്ങളുടെ ഒരു പരമ്പര തന്നെ പ്രതീക്ഷിക്കാമെന്ന്. ഡിസംബര്‍ 6. ബാബറി മസ്ജിദ് ഡേ. വര്‍ഷങ്ങളായി ആ ദിവസത്തിന് മുന്‍പ് നമ്മള്‍ അലേര്‍ട്ട് ആവാറുണ്ട്. ഒന്നും സംഭവിക്കാതെ ആ ഡേറ്റ് കടന്നുപോകാറുമുണ്ട്. പക്ഷേ ഈ തവണ സംതിംഗ്, സംതിംഗ് റിയലി നാസ്റ്റി മേ ഹാപ്പെന്‍. എന്‍റെ മനസ് പറയുന്നു സാര്‍.
റിയാസ് ഖാന്‍- ഡല്‍ഹി ഐബിയില്‍ നിന്ന് റിപ്പീറ്റ് വാണിംഗ് ഉണ്ട്. സൗത്തില്‍, എസ്പെഷ്യലി കേരളത്തില്‍ ഇടവിട്ടുള്ള സ്ഫോടനങ്ങള്‍ ഒരു പരമ്പര തന്നെ പ്രതീക്ഷിക്കാമെന്ന്. എക്സ്ക്യൂസ്മീ സര്‍. ഡിസംബര്‍ 6. ബാബറി മസ്ജിദ് ഡേ. വര്‍ഷങ്ങളായി ആ ദിവസത്തിന് മുന്‍പ് നമ്മള്‍ അലേര്‍ട്ട് ആവാറുണ്ട്. ഒന്നും സംഭവിക്കാതെ ആ ദിവസം കടന്നുപോകാറുമുണ്ട്. പക്ഷേ ഈ വര്‍ഷം എന്തോ സംതിംഗ് എന്തോ വരാനിരിക്കുന്നത് പോലെ എന്‍റെ മനസ് പറയുന്നു.
മോഹന്‍ലാല്‍- എനിക്കറിയാം സാര്‍ എന്താണ് പറയാന്‍ തുടങ്ങുന്നതെന്ന്. ഇതിന് മുന്‍പും മോനേ, പൊന്നേ, കുട്ടാ എന്നൊക്കെ വിളിച്ച് സാര്‍ എന്നെ മയക്കിയിട്ടുണ്ട്. ഞാനൊരു മണ്ടന്‍ അതൊക്കെ കേട്ട് സമ്മതിച്ചിട്ടുമുണ്ട്. ഇനി നടക്കില്ല സാര്‍. പന്ത്രണ്ടില്‍ പതിനൊന്ന് റൗണ്ടും കഷ്ടപ്പെട്ട് ഓടി ഞങ്ങള്‍ കുറേപ്പേര്‍. പന്ത്രണ്ടാമത്തെ ലാപ്പ് മാത്രം അനായാസം ഓടി കപ്പ് വാങ്ങാന്‍ ഡല്‍ഹിയില്‍ നിന്ന് ആരും ഇങ്ങോട്ട് വരണ്ട. ഐബി, സിബിഐ, റോ, എസ്പിജി അല്ല വരുന്നവര്‍ ഏത് ഇനിഷ്യലില്‍ പെട്ടവര്‍ ആയാലും അന്വേഷണം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. മേലധികാരികളെ ധിക്കരിച്ചതിന്‍റെ പേരില്‍ എനിക്കെതിരെ ഷോകോസ് നോട്ടീസ് അയക്കാം, സസ്പെന്‍ഡ് ചെയ്യാം, അല്ലെങ്കില്‍ ഡിസ്മിസ് ചെയ്താല്‍ പോലും അന്വേഷണം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല.
റിയാസ് ഖാന്‍- ഹലോ സാര്‍. സാറൊന്നും പറയണ്ട. ഐ നോ ദാറ്റ്. സാര്‍ ഇതിന് മുന്‍പും ഇതുപോലെ പത്തില്‍ ഒന്‍പത് റൗണ്ടും കഷ്ടപ്പെട്ട് ഓടി ഞങ്ങള് കുറച്ചുപേര്. പത്താമത്തെ ലാപ്പ് മാത്രം ഓടി കപ്പ് വാങ്ങാന്‍ ഡല്‍ഹിയില്‍ നിന്ന് ആരും ഇങ്ങോട്ട് വരണ്ട. ഐബി, സിബിഐ, റോ അല്ല ഡല്‍ഹിയില്‍ നിന്ന് ഏത് ഇനിഷ്യലില്‍ പെട്ടവര്‍ ആയാലും അന്വേഷണം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. മേലധികാരിയെ ധിക്കരിച്ചതിന്‍റെ പേരില്‍ എന്നെ സസ്പെന്‍ഡ് ചെയ്താല്‍ പോലും ഈ അന്വേഷണം ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല. സാര്‍ കുറച്ച് സമയത്തിനകം ഞാന്‍ അവിടെയെത്തും. അവന്മാരെ ഞാന്‍ പിടിച്ചിരിക്കും പൂട്ടിയിരിക്കും.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ