'ചേട്ടൻ പറയുന്ന പോലെ, നീ പോകണം.., 2016 മാർച്ച് 6 ഉള്ളിലേക്ക് ഓടിയെത്തി'; സലിം കുമാറിനെ ഓർത്ത് ആർഎൽവി രാമകൃഷ്ണൻ

Published : Jun 08, 2026, 09:00 AM IST
salim kumar

Synopsis

കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ, അന്തരിച്ച സലിം കുമാറിനെ അവസാനമായി കാണാൻ പോയ അനുഭവം പങ്കുവെക്കുന്നു. മണിയുടെ പ്രേരണ പോലെയാണ് താൻ പോയതെന്നും, ആ സന്ദർശനം സഹോദരന്റെ മരണവേദന വീണ്ടും ഓർമ്മിപ്പിച്ചെന്നും അദ്ദേഹം കുറിച്ചു.

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം സൂക്ഷിച്ചിരുന്നവരാണ് സലിം കുമാറും കലാഭവൻ മണിയും. തന്റെ പല അഭിമുഖങ്ങളിലും മണിയെ കുറിച്ച് സലിം കുമാർ വാചാലനാകുമായിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും വിഷമിച്ച വിയോ​ഗമായിരുന്നു മണിയുടേതെന്നായിരുന്നു ഒരിക്കൽ അദ്ദേഹം പറഞ്ഞത്. ഒടുവിൽ മണിക്കൊപ്പം സലിം കുമാറും വിടപറയുമ്പോൾ മലയാളികൾക്ക് മറ്റൊരു തീരാനഷ്ടം. സലിം കുമാറിനെ അവസാനമായി കാണാൻ പോയ അനുഭവം പങ്കിടുകയാണ് ഇപ്പോൾ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ.

സിനിമാരംഗത്തെ ചടങ്ങുകൾക്കൊന്നും താൻ പൊതുവെ പോകാറില്ലെന്നും ഇന്നലെ എന്തോ ചേട്ടൻ വന്നു പറയുന്ന പോലെ തോന്നിയെന്നും അങ്ങനെ പറവൂരിലെത്തിയെന്നും രാമകൃഷ്ണൻ പറയുന്നു. അവിടെ എത്തിയതും മണി ചേട്ടൻ പോയ ദിവസം 2016 മാർച്ച് 6 വീണ്ടും ഉള്ളിലേക്ക് ഓടിയെത്തിയെന്നും രാമകൃഷ്ണൻ പറയുന്നു.

ആർഎൽവി രാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

ഇന്നലെ സലീം ചേട്ടനെ കാണാൻ പോയിരുന്നു..സിനിമാരംഗത്തെ ചടങ്ങുകൾക്കൊന്നും ഞാൻ പൊതുവെ പോകാറില്ല. ഇന്നലെ എന്തോ ചേട്ടൻ വന്നു പറയുന്ന പോലെ..നീ..അവിടെ പോകണം.''!!!

എന്തിനും ഏതിനും മണി ചേട്ടൻ വിളിച്ചാൽ ഓടിയെത്തുന്ന വ്യക്തിയാണ് സലീമേട്ടൻ..

അങ്ങനെ പറവൂരിലെ വസതിയിലേക്ക് സലീമേട്ടനെ കാണാൻ ഒറ്റയ്ക്ക് പോയി. അവിടെ എത്തിയതും മണി ചേട്ടൻ പോയ ദിവസം 2016 മാർച്ച് 6 വീണ്ടും ഉള്ളിലേക്ക് ഓടിയെത്തി.. കണ്ണിൽ ഇരുട്ട് നിറയുന്ന പോലെതോന്നി..നിറയെ ആളുകൾ..മാധ്യമ പ്രവർത്തകർ... അങ്ങനെനീളുന്നു..

ആരെക്കെയോ എന്നെ വിളിച്ചപോലെ തോന്നി..കുറേ പേർ ഞങ്ങളുടെ മണി ചേട്ടന്റെ അനുജൻ എന്നൊക്കെ പറഞ്ഞു കെട്ടി പിടിച്ചു.. ഉമ്മവച്ചു.. അവസാനം സലീമേട്ടന്റെ അടുത്തെത്തിയപ്പോഴേക്കും കൈവിട്ടു പോയി..വയ്യ..വേർപാടിന്റെ വേദനയിൽ തളർന്നിരിക്കുന അദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും കണ്ടപ്പോൾ നെഞ്ച് തകർന്നുപോയി... നമ്മളും അനുഭവിച്ച ഹൃദയം തകരുന്ന ദുഃഖം.

വയ്യ..ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ.. !!ദൈവമെ എന്തൊരുവിധി..ഒരു തരം ശൂന്യത പോലെതോന്നി.. ഒരു പാട് കലാകാരന്മാരും നടീ നടന്മാരെക്കെ അവിടെ ഉണ്ടായിരുന്നു എങ്കിലും ആരോടും ഒന്നും മിണ്ടാൻ തോന്നിയില്ല.''

ആരെയുംകണ്ടില്ല..കാർമേഘം മൂടികെട്ടിയ അന്തരീക്ഷം പോലെ തന്നെ മനസ്സും ആയതു കൊണ്ട് നിശബദ്തയോടെ തല കുനിച്ച് തിരികെ പോന്നു. അപ്പോഴും മണി ചേട്ടന്റെയും സലീമേട്ടന്റെയും മനസ്സ് തുറന്നുള്ള ചിരി മുഖങ്ങൾ മനസ്സിൽ നിറഞ്ഞുനിന്നു. യാത്രാ മംഗളങ്ങൾ സലീമേട്ടാ.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

ചേട്ടാ കുറച്ചു കാശ് തരുമോ? ടയറിന്റെ വില കേട്ട് അത്ഭുതപ്പെട്ട താരപുത്രൻ; പ്രണവിനെ കുറിച്ച് സം​ഗീത സംവിധായകൻ
'എന്താടോ..നിങ്ങൾക്ക് എന്താ വേണ്ടത്'; ഓൺലൈൻ മീഡിയകളോട് പൊട്ടിത്തെറിച്ച് ചന്തു, പിന്തുണയുമായി നിരവധി പേർ