'രോമാഞ്ചം' സംവിധായകന്‍റെ ഫഹദ് ചിത്രം വരുന്നു? ഓണത്തിന് തിയറ്ററുകളിലെന്ന് റിപ്പോര്‍ട്ട്

Published : Feb 14, 2023, 04:33 PM IST
'രോമാഞ്ചം' സംവിധായകന്‍റെ ഫഹദ് ചിത്രം വരുന്നു? ഓണത്തിന് തിയറ്ററുകളിലെന്ന് റിപ്പോര്‍ട്ട്

Synopsis

ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് രോമാഞ്ചം നേടുന്നത്

മലയാള സിനിമയില്‍ ഈ വര്‍ഷത്തെ ആദ്യ ഹിറ്റ് എന്ന വിശേഷണം ലഭിച്ചിരിക്കുന്ന ചിത്രമാണ് രോമാഞ്ചം. വലിയ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തില്‍ നിന്ന് ഒരു ഹൊറര്‍ കോമഡി ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. നവാഗതനായ ജിത്തു മാധവന്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജിത്തുവിന്‍റെ അടുത്ത ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് നായകനെന്നും ചിത്രം നിര്‍മ്മിക്കുന്നത് അന്‍വര്‍ റഷീദ് ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തെത്തുകയാണ്.

ക്യാമ്പസ് പശ്ചാത്തലമാക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന പ്രോജക്റ്റിന്‍റെ ചിത്രീകരണം മാര്‍ച്ച് ആദ്യ വാരം ബംഗളൂരുവില്‍ നടക്കുമെന്നും ഓണം റിലീസ് ആയി തിയറ്ററുകളില്‍ എത്തുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു. ഈ വര്‍ഷം തന്നെയാണ് റിലീസ്. 

ALSO READ : പ്രിയദര്‍ശന്‍ ചിത്രത്തില്‍ 'മതനിന്ദ'യെന്ന് ആരോപണം; മാപ്പ് ചോദിച്ച് നടന്‍ ശ്രേയസ് തല്‍പാഡെ

അതേസമയം ബോക്സ് ഓഫീസില്‍ വന്‍ പ്രതികരണമാണ് രോമാഞ്ചം നേടുന്നത്. ഈ വാരാന്ത്യത്തില്‍ തിയറ്ററുകളില്‍ ഏറ്റവുമധികം പ്രേക്ഷകരെ എത്തിച്ച മലയാള ചിത്രം ഇതാണ്. ചിത്രത്തിന്‍റെ ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലെ കളക്ഷന്‍ മാത്രം നാലര കോടിക്ക് മുകളില്‍ വരുമെന്നാണ് വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയിരിക്കുന്ന ഗ്രോസ് കളക്ഷന്‍ 14.5 കോടി മുതല്‍ 20 കോടി വരെയാണെന്നാണ് കണക്കുകള്‍. ഫെബ്രുവരി 3 ന് കേരളത്തില്‍ 146 സ്ക്രീനുകളിലായി പ്രദര്‍ശനം ആരംഭിച്ച ചിത്രം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തിയറ്ററുകള്‍ നിറയ്ക്കുകയായിരുന്നു. വാരാന്ത്യത്തില്‍ വലിയ നേട്ടമുണ്ടാക്കുന്ന ചിത്രത്തിന് ഈ ശനിയാഴ്ച മാത്രം കേരളത്തില്‍ 38 എക്സ്ട്രാ പ്രദര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

PREV
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു