റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രം ഒടിടിയില്‍ എത്തി, കസറിയോ നടൻ?, പ്രതികരണങ്ങള്‍

Published : Sep 29, 2024, 02:53 PM ISTUpdated : Sep 29, 2024, 02:57 PM IST
റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രം ഒടിടിയില്‍ എത്തി, കസറിയോ നടൻ?, പ്രതികരണങ്ങള്‍

Synopsis

മലയാളത്തിന്റെ റോഷൻ മാത്യുവിന്റെ ചിത്രം ഒടിടിയില്‍ എത്തി.

ഭാഷാഭേദമന്യേ മികച്ച കഥാപാത്രങ്ങളുമായി എത്തുന്ന താരമാണ് മലയാള നടൻ റോഷൻ മാത്യു. റോഷൻ മാത്യു കഥാപാത്രമായ ബോളിവുഡ് ചിത്രമാണ് ഉലഝ്. മോശമല്ലാത്ത പ്രതികരണം ചിത്രം നേടിയിരുന്നു. ഒടിടിയിലും ഉലഝ് എത്തിയിരിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്.

നെറ്റ്ഫ്ലിക്സിലൂടെയാണ് റോഷൻ മാത്യുവിനറെ ഉലഝ് ഒടിടിയില്‍ എത്തിയതും ശ്രദ്ധയാകര്‍ഷിക്കുന്നതും. ഒടിടിയില്‍ ഉലഝിന്റെ തിയറ്ററിനേക്കാളും സ്വീകാര്യതയുണ്ടാകുന്നുവെന്ന വാര്‍ത്തയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.  ഉലഝ് കണ്ടിരിക്കേണ്ട ചിത്രമാണ് എന്ന് ഒടിടിയില്‍ എത്തിയപ്പോള്‍ അഭിപ്രായമുണ്ടാകുന്നു. തിരക്കഥ മികച്ചാതെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്.

ജാൻവി കപൂര്‍ നായികയായ ഉലഝിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധാൻഷു സൈറ ആണ്. പര്‍വീസ് ഷെയ്‍ഖും സുധാൻഷു സൈറയും തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രാഹണം ശ്രേയ ദേവ  ദുബെയാണ്. ജാൻവി കപൂറിനും റോഷൻ മാത്യുവിനുമൊപ്പം ചിത്രത്തില്‍ ഗുല്‍ഷാൻ, രാജേഷ്, രാജേന്ദ്ര ഗുപ്‍ത, ആദില്‍ ഹുസൈൻ, ജിതേന്ദ്ര ജോഷി, സാക്ഷി തൻവാര്‍, റുഷാദ് റാണ, സ്വാതി വര്‍മ, നടാഷ, സ്വാസ്‍തിക ചക്രബര്‍ത്തി, അരുണ്‍ മാലിക്, അമിത് തിവാരി, ഹിമാൻഷു ഗോഖണി, ഹിമാൻഷു മാലിക്, ഭാവ്‍ന സിംഗ്, വിവേക് മദൻ, എന്നിവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ഉലഝിന്റെ നിര്‍മാണം വിനീത് ജെയ്‍നാണ്, സുഹാന ഭാട്ടിയ എന്ന നായിക കഥാപാത്രമായിട്ടായിരുന്നു ഉലഝില്‍ ജാൻവി കപൂര്‍ വേഷമിട്ടത്. ജാൻവി കപൂറിന്റെ ഉലഝിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് ശാശ്വത് സച്ച്‍ദേവ് ആണ്.

നേരത്തെ ഡാര്‍ലിംഗെന്ന ഒരു ചിത്രത്തിലും ബോളിവുഡില്‍ റോഷൻ മാത്യു പ്രധാന വേഷത്തിലുണ്ടായിരുന്നു. സംവിധാനം ജസ്‍മീത് കെ റീനായിരുന്നു. ആലിയ ഭട്ടായിരുന്നു നായികയായെത്തിയത്. വിജയ് വര്‍മയും ഒരു പ്രധാന കഥാപാത്രമായി ഡാര്‍ലിംഗിലുണ്ടായിരുന്നു.

Read More: അനിരുദ്ധ് രവിചന്ദറിന്റെ ഫോണിന്റെ വാള്‍പേപ്പര്‍ എന്ത്?, കണ്ടെത്തി ആരാധകര്‍, തമിഴകത്ത് ആരവം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

'ഈനാശു'വും 'തെരേസ'യും; റേച്ചലിലെ പുതിയ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്
ഇനി പാന്‍ ഇന്ത്യന്‍ നിവിന്‍ പോളി, 'ഫാര്‍മ' 7 ഭാഷകളില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു